SignIn
Kerala Kaumudi Online
Thursday, 05 November 2026 1.22 AM IST

തിരുവനന്തപുരത്ത് കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും, ജാഗ്രതാ മുന്നറിയിപ്പ്

READ ENGLISH VERSION
aruvikkara-dam
അരുവിക്കര ഡാം

തിരുവനന്തപുരം: ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ എസ് അറിയിച്ചു. അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച് വരികയും ജലനിരപ്പ് ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്.

അരുവിക്കര ഡാമിന്റെ 2, 3, 4, 5 നമ്പർ ഷട്ടറുകൾ ഇന്ന് വൈകിട്ട് 3.30ന് 20 സെന്റിമീറ്റർ വീതം കൂടി (നേരത്തെ ഉയർത്തിയ 40 സെന്റിമീറ്റർ ഉൾപ്പെടെ ആകെ 120 സെന്റീമീറ്റർ ) ഉയർത്തുമെന്നാണ് അറിയിപ്പ്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴ കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 - 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തെലങ്കാനയുടെ കിഴക്കൻ മേഖലയ്ക്കും തീരദേശ ആന്ധ്രാപ്രദേശിനും മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. ഇത്‌ വടക്കോട്ട് നീങ്ങി അടുത്ത ആറ് മണിക്കൂറിനുള്ളിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ട്. ഇക്കാരണത്താലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

English Summary

Thiruvananthapuram District Collector Anju K.S. announced that four shutters of Aruvikkara Dam will be raised by an additional 20 cm each at 3:30 pm due to continuous rainfall and rising water levels. The total shutter height will reach 120 cm. Residents near the dam and along both banks of the river have been advised to remain vigilant.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARUVIKKARA DAM, ARUVIKKARA DAM WATER LEVEL, KERALA RAIN ALERT, ARUVIKKARA DAM SHUTTERS, ARUVIKKARA DAM WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA