കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സിയുടെ താരമായിരുന്ന റിജോൺ ജോസാണ് മരിച്ചത്. ഇന്നലെ രാത്രി റിജോണും സഹതാരം ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രണ്ട് ബൈക്കുകളിൽ ഉണ്ടായിരുന്ന നാലുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സന്തോഷ് ട്രോഫി താരമായ ഗനി അഹമ്മദ് നിലവിൽ ചികിത്സയിലാണ്. എഫ് സി ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലിഗ്രാഫ് എന്നിവക്കായും റിജോൺ ജോസ് മുൻപ് കളിച്ചിട്ടുണ്ട്. സൂപ്പർ ലീഗ് തുടങ്ങാൻ ഒരാഴ്ച്ച മാത്രം ബാക്കി നിൽക്കെയാണ് റിജോണിന്റെ അപ്രതീക്ഷിത വിയോഗം.
A tragic bike accident near Christian College in Kozhikode claimed the life of football player Rijon Jose, who had played for Calicut FC. The accident occurred when the bike carrying Rijon and his teammate Gani Ahmed Nigam collided with another bike. All four injured persons were taken to Kozhikode Medical College Hospital, but Rijon could not be saved.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |