തിരുവനന്തപുരം: കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. കൊല്ലം സ്വദേശിയുടെ ബോട്ടാണ് കത്തിയത്. ബോട്ടിൽ ഉണ്ടായിരുന്ന തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. ബോട്ട് പൂർണമായും കത്തിനശിച്ചുവെന്നാണ് വിവരം.
ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് കോസ്റ്റൽ പൊലീസിന് ബോട്ട് കത്തുന്നുവെന്ന വിവരം ലഭിക്കുന്നത്. പിന്നാലെ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിനിൽ നിന്ന് തീ പടർന്നുവെന്നാണ് തൊഴിലാളികൾ പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
A fishing boat belonging to a Kollam native caught fire off Kovalam in Thiruvananthapuram early this morning. Coastal Police rescued two fishermen who were on board. The boat was completely gutted in the fire, which the workers said may have started in the engine. Further investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |