SignIn
Kerala Kaumudi Online
Friday, 25 September 2026 1.30 AM IST

ചെലവ് 19.88 ലക്ഷം, മുഖ്യമന്ത്രിയുടെ മലപ്പുറം വിമാനയാത്രയ്‌ക്ക് പണംമുടക്കിയത് ചി‌പ്‌സൺ ഏവിയേഷൻ

READ ENGLISH VERSION
vd-satheesan-chipsan
ചിപ്‌സന്റെ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന മുഖ്യമന്ത്രി ചിത്രം: കേരളകൗമുദി

തിരുവനന്തപുരം: മഴക്കെടുതി ദുരിതം വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ വിമാനയാത്രയ്‌ക്ക് പണം ചെലവാക്കിയത് ഹെലികോപ്റ്റർ കരാർ‌ കമ്പനിയായ ചിപ്‌സൺ ഏവിയെഷനെന്ന് വിവരം. ഇതിന്റെ ഇൻവോയിസ് ചിപ്‌സൺ കമ്പനി സ്ഥിരീകരിച്ചു. കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ ജെ ജോർജിന്റെ കുടുംബ ഉടമസ്ഥതയിലെ കേളചന്ദ്ര ഏവിയേഷൻസിന്റെ വിമാനമാണ് യാത്രക്കുപയോഗിച്ചത്.

കേളചന്ദ്ര ഏവിയേഷൻസ് ചിപ്‌സണ് നൽകിയ ഇൻവോയിസിൽ ആകെ 19,88,595 രൂപ ചെലവായതായി കാണിച്ചിരിക്കുന്നു. 16,85,250 രൂപയാണ് വിമാനചാർജ്.18 ശതമാനം ജിഎസ്‌ടി 3,03,345 രൂപയാണ്. ഇതുകൂടി ചേർത്താണ് 19 ലക്ഷത്തിന്റെ ഇൻവോയിസ് നൽകിയത്. കർണാടക ബെല്ലാരിയ്‌ക്ക് സമീപത്തെ ജിൻഡാൽ വിമാനത്താവളത്തിൽ നിന്നാണ് മുഖ്യമന്ത്രിക്കായി തിരുവനന്തപുരത്ത് വിമാനം എത്തിയത്. മുഖ്യമന്ത്രിയുമായി വിമാനം കോഴിക്കോട്ടേക്കും തിരികെയും പറന്നു. ഒൻപത് മണിക്കൂർ സമയമാണ് മുഖ്യമന്ത്രി വിമാനം ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ വിമാനയാത്രയെ ഹെലികോപ്റ്റർ കരാറുമായി ബന്ധിപ്പിക്കേണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും വിമാനം നൽകുമെന്നുമാണ് ചിപ്‌സൺ വ്യക്തമാക്കുന്നത്.

English Summary

Kerala Chief Minister V. D. Satheesan’s chartered flight to Malappuram to assess the impact of the flash floods was reportedly paid for by Chipsan Aviation, the company that has provided helicopter services to the state government.Chipsan Aviation paid ₹19.89 lakh for the flight.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIPSAN AVIATION, KELACHANDRA AVIATION, VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA