SignIn
Kerala Kaumudi Online
Friday, 21 August 2026 2.59 AM IST

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടൽ; ഓണക്കാലത്ത് കേരളത്തിൽ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചു

READ ENGLISH VERSION
indian-railway
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയിൽ മൂന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ കൂടി അനുവദിച്ചു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ പ്രത്യേക ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് ട്രെയിൻ സർവീസ് അനുവദിച്ചത്.

ഓണക്കാലത്ത് അധിക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. മണ്ഡലത്തിലെ നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും അധിക സർവീസുകൾക്കായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി നടത്തിയ ഇടപെടലിന്റെ തുടർച്ചയായാണ് മൂന്ന് പ്രത്യേക സർവീസുകൾ കൂടി അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

06573/06574 — YPR–TVCN–YPR Express Special
ഓഗസ്റ്റ് 21, 22
06573 YPR → TVCN | ഓഗസ്റ്റ് 21
ചങ്ങനാശ്ശേരി — 10:04 – 10:05 AM
ചെങ്ങന്നൂർ — 10:25 – 10:26 AM
മാവേലിക്കര — 10:37 – 10:38 AM
ശാസ്താംകോട്ട — 11:13 – 11:14 AM
06574 TVCN → YPR | ഓഗസ്റ്റ് 22
ശാസ്താംകോട്ട — 4:32 – 4:33 PM
മാവേലിക്കര — 5:06 – 5:07 PM
ചെങ്ങന്നൂർ — 5:18 – 5:20 PM
ചങ്ങനാശ്ശേരി — 5:38 – 5:39 PM

06575/06576 — SMVB–TVCN–BNC Express Special
ഓഗസ്റ്റ് 22, 23
06575 SMVB → TVCN | ഓഗസ്റ്റ് 22
ചങ്ങനാശ്ശേരി — 6:50 – 6:51 AM
ചെങ്ങന്നൂർ — 7:15 – 7:17 AM
മാവേലിക്കര — 7:29 – 7:30 AM
ശാസ്താംകോട്ട — 8:10 – 8:11 AM
06576 TVCN → BNC | ഓഗസ്റ്റ് 23
ശാസ്താംകോട്ട — 1:58 – 1:59 PM
മാവേലിക്കര — 2:33 – 2:34 PM
ചെങ്ങന്നൂർ — 2:43 – 2:45 PM
ചങ്ങനാശ്ശേരി — 3:03 – 3:04 PM

06579/06580 — BNC–TVCN–BNC Express Special
ഓഗസ്റ്റ് 28, 29
06579 BNC → TVCN | ഓഗസ്റ്റ് 28
ചങ്ങനാശ്ശേരി — 7:00 – 7:01 AM
ചെങ്ങന്നൂർ — 7:25 – 7:27 AM
മാവേലിക്കര — 7:39 – 7:40 AM
ശാസ്താംകോട്ട — 8:20 – 8:21 AM

06580 TVCN → BNC | ഓഗസ്റ്റ് 29
ശാസ്താംകോട്ട — 1:58 – 1:59 PM
മാവേലിക്കര — 2:33 – 2:34 PM
ചെങ്ങന്നൂർ — 2:43 – 2:45 PM
ചങ്ങനാശ്ശേരി — 3:03 – 3:04 PM

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIKKUNNIL SURESH, ONAM SPECIAL TRAINS KERALA, KERALA SPECIAL TRAIN SERVICES, ONAM TRAIN SERVICE, KODIKKUNNIL SURESH MP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA