SignIn
Kerala Kaumudi Online
Monday, 02 November 2026 2.18 AM IST

വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ല, ഹൈക്കോടതി ഉത്തരവിനെതിരെ കാലടി വി സി അപ്പീൽ നൽകി

READ ENGLISH VERSION
kaladi-vc-

കൊച്ചി : സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. സമരത്തിൽ പങ്കെടുത്ത വിദ്യാ‌ർത്ഥികൾക്ക് പരീക്ഷ എഴുതാൻ ആവശ്യമായ ഹാജർ ഇല്ലെന്നും പരീക്ഷ എഴുതിക്കില്ലെന്നുമാണ് വി.സിയുടെ നിലപാട്. അതേസമയം കോടതിയലക്ഷ്യ ഹർജിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികൾ,​ നാളെ മുതൽ വിദ്യാർത്ഥികൾ നിരാഹാര സമരവും തുടങ്ങും. സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചതിന് തെളിവില്ലെന്ന അച്ചടക്ക സമിതി അംഗത്തിന്റെ റിപ്പോർട്ടും എസ്.എഫ്.ഐ പുറത്തുവിട്ടു.

കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളാണ് സമരം ചെയ്തതിന് 63 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്. വെബ്‌സൈറ്റ് തുറന്നു നൽകണമെന്നും ഫീസ് സ്വീകരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ സൈറ്റ് തുറന്നുനൽകാത്തതിനാൽ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും എതിരെ നാളെ കോടതിയലക്ഷ്യ ഹർജി നൽകുന്നത്. 3 വിദ്യാർത്ഥികൾ വീതം സർവകലാശാലയിൽ നിരാഹാര സമരവും തുടരും. വിഷയത്തിൽ നിയമ യുദ്ധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദഗനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വിദ്യാർത്ഥികൾക്കെതിരായ നടപടികളിൽ തീരുമാനം എടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALADI UNIVERSITY, KERALA HIGH COURT, SISA THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA