SignIn
Kerala Kaumudi Online
Friday, 03 July 2026 12.14 AM IST

കോംബോ ഓഫറിൽ ഷവർമയും ഷവായയും; വാങ്ങി കഴിച്ച 12 പേർ ആശുപത്രിയിൽ, കടയ്‌ക്കാവൂരിൽ  കട പൂട്ടി

READ ENGLISH VERSION
shawaya
പ്രതീകാത്മക ചിത്രം

ചിറയിൻകീഴ്: കടയ്‌ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള 'സിഗ്നേച്ചർ ഡിഷ്' എന്ന കടയിൽ നിന്ന് ഷവർമയും ഷവായും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച ഇവിടെനിന്ന് ഭക്ഷണം വാങ്ങി കഴിച്ചവരാണ് വയറിളക്കം, ഛർദി, തലക്കറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്. നിലവിൽ 12 പേർ ചികിത്സയിലാണ്.

കടയ്ക്കാവൂർ നിവാസികളായ ഗിരീഷ്,ദീപ,ഹരിത കർമ്മ സേനാംഗം ശുഭ,സ്നേഹ,സംഗീത്, ആയാന്റവിള സ്വദേശികളായ പ്രിയറാണി,രത്നമ്മ,ബിജു,മണി,ആറുവയസുകാരി ദക്ഷിണ എന്നിവർക്കും അഞ്ചുതെങ്ങ് വാടയിൽ സ്വദേശികളായ ഗിരീശൻ (35),​ഉദയകുമാർ (58),​നിരൂപമ (51),​ഗ്രീഷ്മ (33),​ഗൗരി നന്ദ (13)ഗൗതം കൃഷ്ണ (7),​മാമ്പള്ളി സ്വദേശി ക്രിസ്‌റ്റി (11),ലീമ (35),കടയ്‌ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ (35 ),​ഭാര്യ മിന്നു (25),​സെയിൽ (രണ്ടര),​ഇആമി (4),​ലാലി (60) തുടങ്ങിയവരാണ് ചികിത്സ തേടിയത്.

അടുത്തിടെ ആരംഭിച്ച റസ്‌റ്റോറന്റിൽ കോമ്പോ ഓഫർ പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയത്. സംഭവത്തിൽ പത്തോളം പരാതികളാണ് കടയ്‌ക്കാവൂർ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ചത്. കടയ്ക്കാവൂർ പഞ്ചായത്തിലും പൊലീസിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മതിയായ രേഖകളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു. ഹോട്ടൽ ഉടമ പൊലീസ് കസ്റ്റഡിയിലായെന്നാണ് സൂചന. തുടർനടപടി സ്വീകരിക്കുമെന്ന് കടയ്‌ക്കാവൂർ,​അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KADAKKAVOOR SHAWARMA, SHAWARMA FOOD POISONING, KERALA FOOD SAFETY, SHAWAYA COMBO OFFER, KADAKKAVOOR HOTEL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA