SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.18 PM IST

ഡോ.ജി. വിജയരാഘവന് അന്ത്യാഞ്ജലി

READ ENGLISH VERSION
dd

തിരുവനന്തപുരം: എണ്ണമറ്റ ഹൃദയങ്ങൾക്ക് കാവലാളായിരുന്ന പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.ജി. വിജയരാഘവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതിയോടെ ഇന്നലെ വൈകിട്ട് ഭൗതികദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. മക്കളായ ഡോ.വിഷ്ണുവും കൃഷ്ണനും ചേർന്ന് ചിതയ്‌ക്ക് തീകൊളുത്തി. രാവിലെ മുതൽ കിംസ് ആശുപത്രിയിലും തുടർന്ന് കുമാരപുരത്തെ വസതിയായ ഗോവിന്ദത്തിലും പൊതുദർശനത്തിന് വച്ച ഭൗതികദേഹത്തിൽ സാമൂഹിക,​ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.


മുഖ്യമന്ത്രി വി.ഡി.സതീശൻ അദ്ദേഹത്തിന്റെ വസതിയിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ, സി.പി.ജോൺ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അരുവിപ്പുറം ക്ഷേത്ര മഠാധിപതി സ്വാമി സാന്ദ്രാനന്ദ, എം.എൽ.എമാരായ ജി.ആർ.അനിൽ, വി.മുരളീധരൻ, മേയർ വി.വി.രാജേഷ്, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ, ചലച്ചിത്രതാരം കാർത്തിക, മാലാ പാർവതി, മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ,പന്ന്യൻ രവീന്ദ്രൻ, വി.എസ്.ശിവകുമാർ, വി.ശിവൻകുട്ടി, എം.വിജയകുമാർ, പാലോട് രവി ,കെ.എസ്.ശബരീനാഥൻ,നെയ്യാറ്റിൻകര സനൽ, ടി. ശരത്ചന്ദ്ര പ്രസാദ്,എം.എം. ഹസൻ, എ.സമ്പത്ത് ,മുൻ ഡി.ജി.പിമാരായ രമൺ ശ്രീവാസ്തവ, കെ.പി. സോമരാജൻ, എ.ഹേമചന്ദ്രൻ, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ ജി. വിജയരാഘവൻ, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്, ഡോ.ബി. ഇക്‌ബാൽ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.


കിംസ് ഹെൽത്തിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, കിംസ് ഹെൽത്ത് സഹസ്ഥാപകരായ ഇ.എം.നജീബ്, ഇ.ഇക്‌ബാൽ എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ്, ഡെപ്യൂട്ടി എഡിറ്റർ എ.സി.റെജി, യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത് എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

English Summary

Thousands paid their last respects to renowned cardiologist Dr. G. Vijayaraghavan, who had cared for countless hearts throughout his distinguished career.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #DRGVIJAYARAGHAVAN #CARDIOLOGIST #TRIBUTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA