SignIn
Kerala Kaumudi Online
Saturday, 30 May 2026 12.34 AM IST
 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ്; ഡിവൈഎഫ്ഐ നേതാവടക്കം അറസ്റ്റിൽ

kerala

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ ഏഴ് പേരാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലാകുന്നത്. ഉദ്യോഗസ്ഥർ വന്ന മൂന്ന് കാറുകളുടെ ഗ്ലാസാണ് പ്രവർത്തകർ തകർത്തത്. വലിയ സംഘർഷത്തിനാണ് തിരുവനന്തപുരം സാക്ഷിയായത്. പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് റെയ്ഡ് ഇന്ന് നടന്നത്.

ഇതിനിടെ കണ്ണൂരിലെ റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ എഴുതി നൽകി. ഇതോടെ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ കൂകി വിളിച്ചു. കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും പൂർത്തിയായിട്ടുണ്ട്.

തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിൽ സിപിഎം പ്രവർത്തകർ സിആർപിഎഫ് ഉദ്യോഗസ്ഥരോട് ആക്രോശിച്ചിരുന്നു. പിണറായി വിജയന്റെ ബേക്കറി ജംഗഷനിലെ വീട്ടിന് മുന്നിലാണ് പ്രതിഷേധം. മുന്‍മന്ത്രി വി.ശിവന്‍കുട്ടി, വി.ജോയി എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍, വി.കെ.പ്രശാന്ത്, ബിനീഷ് കോടിയേരി തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
2 DAYS AGO
May 27, 2026 06:00 PM

സിപിഎം പ്രവർത്തകരായ ഏഴ് പേരാണ് മണിക്കൂറുകൾക്ക് ശേഷം അറസ്റ്റിലാകുന്നത്. അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ നേതാക്കളടക്കം ഉൾപ്പെടുന്നു. 

 

2 DAYS AGO
May 27, 2026 05:59 PM

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

 

2 DAYS AGO
May 27, 2026 04:23 PM

പാളയം ഏരിയ കമ്മിറ്റി ഓഫീസിനുള്ളിലേക്ക് പൊലീസിനെ കയറാൻ അനുവദിക്കില്ലെന്ന് നേതാക്കൾ. അക്രമികളെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന് പൊലീസ്. 

2 DAYS AGO
May 27, 2026 04:21 PM

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വ്യാപകമായ അറസ്റ്റ് നടപടികൾ ആരംഭിച്ചു. 

2 DAYS AGO
May 27, 2026 04:21 PM

പൊലീസുമായി ഏറ്റുമുട്ടിയ എസ്‌എഫ്‌ഐ പ്രവർത്തകർ നിലവിൽ പാളയം ഏരിയ കമ്മിറ്റി ഓഫീസിൽ അഭയം തേടിയിരിക്കുകയാണ്. ഇവിടെ പൊലീസിന്റെ വൻ സന്നാഹമെത്തി. 

2 DAYS AGO
May 27, 2026 04:14 PM

ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് നെറ്റിയിൽ പരിക്കേറ്റു. 

2 DAYS AGO
May 27, 2026 04:10 PM

എട്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും മൂന്ന് ഇ ഡി ഉദ്യോഗസ്ഥരും ഒരു ബാങ്ക് ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘമാണ് പിണറായിയുടെ  തിരുവനന്തപുരത്തെ വസതിയിൽ റെയ്‌ഡ് നടത്തിയത്. 

2 DAYS AGO
May 27, 2026 04:08 PM

രണ്ട് ഇ ഡി ഉദ്യോഗസ്ഥർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ. വാഹനത്തിനുനേരെ ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് ഇവർ സ്റ്റേഷനിലെത്തിയത്. 

2 DAYS AGO
May 27, 2026 04:06 PM

സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥരെത്തിയ വാഹനത്തിന്റെ ഡ്രൈവർ  ശ്യാമിന് പരിക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

2 DAYS AGO
May 27, 2026 03:21 PM

ഡൽഹി ഇഡി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി അറസ്റ്റിൽ.

 

2 DAYS AGO
May 27, 2026 03:18 PM

മൂന്ന് വാഹനങ്ങളെ ഇഷ്ടികയും വടിയും ഉപയോഗിച്ച് ആക്രമിച്ചു.

 

2 DAYS AGO
May 27, 2026 03:17 PM

പൊലീസ് സുരക്ഷ പാളിയെന്ന് വിലയിരുത്തൽ. ഇഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്നത് വൻ ആക്രമണം.

 

2 DAYS AGO
May 27, 2026 03:16 PM

സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഇഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

 

2 DAYS AGO
May 27, 2026 03:13 PM

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയാശേഷം മടങ്ങിയ ഇ.ഡി സഞ്ചരിച്ച വാഹനങ്ങൾ സി.പി.എം പ്രവർത്തകർ തല്ലിതകർത്തപ്പോൾ  ഫോട്ടോ : നിശാന്ത് ആലുകാട്

2 DAYS AGO
May 27, 2026 03:07 PM

പ്രതിപക്ഷത്തിന്റെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെയുള്ള കരുതികൂട്ടിയ ആക്രമണനടപടിയാണ് ഇഡിയുടെ പരിശോധനയെന്ന് പ്രതിപക്ഷനേതാവ് പിണറായി  വിജയൻ. 

2 DAYS AGO
May 27, 2026 02:57 PM

വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

 

2 DAYS AGO
May 27, 2026 02:56 PM

വാഹനത്തിന്റെ ഗ്ലാസുകൾ പ്രവർത്തകർ ഇഷ്ടിക ഉപയോഗിച്ച് തകർത്തു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവർത്തകരാണ് ഇഡിയെ കായികമായി നേരിട്ടത്.

 

2 DAYS AGO
May 27, 2026 02:52 PM

തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകർക്ക് നേരെ ലാത്തി വീശി പൊലീസ്.

 

2 DAYS AGO
May 27, 2026 02:47 PM

പൊലീസുമായി കയ്യാങ്കളി. തിരുവനന്തപുരം സംഘർഷഭൂമിയാകുന്നു.

 

2 DAYS AGO
May 27, 2026 02:45 PM

ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകർത്തു. സിപിഎം പ്രവർ‌ത്തകർ വഴി തടഞ്ഞു. 

 

2 DAYS AGO
May 27, 2026 02:39 PM

തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിലെ ഇഡി റെയ്ഡ് പൂർത്തിയായി. ഉദ്യോഗസ്ഥരെ കൂകി വിളിച്ച് സിപിഎം പ്രവർത്തകർ.

 

2 DAYS AGO
May 27, 2026 02:32 PM

ദേശീയ അന്വേഷണ എജൻസിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടുന്നെന്ന് മുഹമ്മദ് റിയാസ്.  പരിശോധനയിൽ ഇഡി ഒന്നും കണ്ടെത്തിയിട്ടില്ല. മതനിരപേക്ഷതയ്ക്ക് വേണ്ടി ജീവൻ നൽകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
 

2 DAYS AGO
May 27, 2026 02:27 PM

മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം തടഞ്ഞുവച്ച് സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. 

2 DAYS AGO
May 27, 2026 02:23 PM

പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. വീടിന് പുറത്തുള്ള സംഘർഷ സാദ്ധ്യത ഉദ്യോഗസ്ഥർ ഇഡി ആസ്ഥാനത്ത് അറിയിച്ചു. സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. 

2 DAYS AGO
May 27, 2026 02:23 PM

പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് സിപിഎം നേതാവ് എംവി ജയരാജൻ

2 DAYS AGO
May 27, 2026 01:02 PM

സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് നേരെ കുപ്പി എറിഞ്ഞ് സിപിഎം പ്രവർത്തകർ. 

2 DAYS AGO
May 27, 2026 12:32 PM

പിണറായി വിജയനെയോ സിപിഎമ്മിനെയോ തളർത്താമെന്ന് കരുതിയെങ്കിൽ അത് വ്യാമോഹമാണെന്ന്  സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

2 DAYS AGO
May 27, 2026 12:30 PM

പിണറായി വിജയനെ ടാർ​ഗറ്റ് ചെയ്യുന്നുവെന്ന് മുൻ മന്ത്രി കെഎൻ ബാലഗോപാൽ.

2 DAYS AGO
May 27, 2026 12:25 PM

തലസ്ഥാനത്ത് സിആർപിഎഫ് ഉദ്യോഗസ്ഥരോട് ആക്രോശിച്ച് സിപിഎം പ്രവർത്തകർ

2 DAYS AGO
May 27, 2026 11:13 AM

കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ ഇഡി പരിശോധന സംബന്ധിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ തവണ ഡൽഹിയിൽ പോയി കണ്ടിട്ടുണ്ട്. അതൊക്കെ നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരള പൊലീസിന്റെ സഹായം ഇഡി തേടിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. 

 

2 DAYS AGO
May 27, 2026 11:06 AM

ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

 

2 DAYS AGO
May 27, 2026 10:57 AM

 

ഇഡി റെയ്ഡിന് പിന്നാലെ മുതിർന്ന സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രതിഷേധം. വികെ പ്രശാന്ത്, വി ജോയ്, ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി എന്നീ നേതാക്കൾ പ്രതിഷേധിക്കുന്നു.

 

2 DAYS AGO
May 27, 2026 10:55 AM

 

2 DAYS AGO
May 27, 2026 10:46 AM

എക്സലോജിക് കേസിൽ ഡൽഹി ഹൈക്കോടതി വിധി പറയും മുമ്പ് അന്വേഷണ സംഘം കേരള ഹൈക്കോടതിയിൽ നിന്നും അന്വേഷണത്തിനായി അനുമതി വാങ്ങുകയായിരുന്നുവെന്നും ഇ ഡി സംഘപരിവാറിന്റെ എക്സ്ട്രാ ഡിപ്പാർട്ട്‌മെന്റ് ആണെന്നും പി ജയരാജൻ

 

2 DAYS AGO
May 27, 2026 10:41 AM

സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും സിപിഎം നേതാവും മുൻമന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കുവാൻ വേണ്ടി ബിജെപി നടത്തുന്ന കേവലമായ
രാഷ്ട്രീയ പകപോക്കലാണ് ഈ റെയ്ഡ്. നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവാണ്.  ബിജെപിക്കെതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളിലെ പ്രധാനപ്പെട്ട നേതാക്കളെ ഇ ഡി കേസുകളിലും മറ്റും ഉൾപ്പെടുത്തി പീഡിപ്പിച്ചതിന്റെയും ജയിലിൽ അടച്ചതിന്റെയും  നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നും പിഎം ആർഷോ കൂട്ടിച്ചേർത്തു. 

2 DAYS AGO
May 27, 2026 10:29 AM

പിണറായി വിജയന്റെ മകൾ വീണ വിജയന്റെ മൊഴിയെടുക്കുന്നു.

 

2 DAYS AGO
May 27, 2026 10:27 AM

കേന്ദ്ര ഏജൻസികളിൽ യാതൊരു സ്വാധീനവും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മന്ത്രി പിസി വിഷ്ണുനാഥ് 

2 DAYS AGO
May 27, 2026 10:23 AM

ഇ.ഡി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മന്ത്രി കെകെ ശൈലജ. ഇത്തരം റെയ്ഡ് കൊണ്ട് സി.പി.എമ്മിനെ ഇല്ലാതാക്കാൻ കഴിയില്ല കോൺഗ്രസ്സിന്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും. പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുക. സി.പി.എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കണമെന്നും ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.

 

2 DAYS AGO
May 27, 2026 10:21 AM

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വസതിയിൽ ഇ. ഡി റെയ്‌ഡ്‌ നടക്കുന്നതിന്റെ ഭാഗമായി പുറത്ത് കാവൽ നിൽക്കുന്ന കേന്ദ്ര സേനാംഗങ്ങൾ

2 DAYS AGO
May 27, 2026 10:19 AM

പിണറായിക്കെതിരായ വേട്ടയാടലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജോൺ ബ്രിട്ടാസ് എംപി

 

2 DAYS AGO
May 27, 2026 10:18 AM

 ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്ന് 10 ഇടത്താണ് പരിശോധന നടക്കുന്നത് എന്നു പറയുന്നുണ്ടെങ്കിലും 14 സ്ഥലങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം.

 

2 DAYS AGO
May 27, 2026 10:10 AM

പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും.

2 DAYS AGO
May 27, 2026 10:09 AM

സിപിഎം നേതാവ് പി ജയരാജൻ, കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ കണ്ണൂരിലെ പിണറായിയുടെ വീടിന് മുന്നിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.

2 DAYS AGO
May 27, 2026 10:09 AM

പിണറായി വിജയന്റെ മകൾ വീണ വിജയനെ ഇഡി ചോദ്യം ചെയ്തു.

2 DAYS AGO
May 27, 2026 10:08 AM

കണ്ണൂരിലെ പിണറായിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ. മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിഷേധം

TAGS: PINARAYI VIJAYAN, CPM, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA