തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ. ഇതിനാവശ്യമായ സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.
ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി 20 വാർഡ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. അവരിലൊരാളായ സുഗതന് കോടതി നൽകിയ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. തുടർന്നാണ് ഇത്തരത്തിലൊരു അസാധാരണ നടപടിയിലേക്ക് കോടതി കടന്നത്. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകരിൽ കുറച്ചുപേരെയും സത്യപ്രതിജ്ഞാ സമയത്ത് ജയിലിനുള്ളിൽ പ്രവേശിപ്പിക്കാൻ കോടതി അനുമതി നൽകി.
The Kerala High Court has allowed Thiruvananthapuram Corporation councillor R. Sugathan, who is currently in jail under the Kerala Anti-Social Activities (KAA(P)A) Act, to take his oath of office inside Viyyur Central Jail. The oath ceremony will be held at 11 a.m. on Tuesday in the jail superintendent's office, with the court directing prison authorities to make the necessary arrangements.
This is the first time in Kerala's history that an elected representative will take the oath while in prison. The court permitted the move because Sugathan must retake his oath within the deadline after his earlier oath, along with those of 19 other councillors, was declared invalid for allegedly violating the prescribed oath format. Limited media access to the ceremony has also been allowed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |