SignIn
Kerala Kaumudi Online
Tuesday, 14 July 2026 2.52 AM IST

'സിപിഎം നേതാക്കൾ  വയോജന  പാഠശാലയിൽപോയി  പഠിക്കണം', ജനങ്ങളോട്  മര്യാദയ്ക്ക്  പെരുമാറണമെന്ന് ജി സുധാകരൻ

READ ENGLISH VERSION
g-sudhakaran
ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ രംഗത്ത്. പ്രായമായ സിപിഎം നേതാക്കൾ വയോജന പാഠശാലയിൽപോയി പഠിക്കണം. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാൻ അറിയണം. എതിരാളികളെ അസഭ്യം പറഞ്ഞതുകൊണ്ട് കാര്യമില്ല. അതുകൊണ്ടാണ് മുഴുവൻപേരും തോറ്റത് എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് സുധാകരൻ ഉന്നയിച്ചത്. ആലപ്പുഴയിലെ റെസിഡൻസ് അസോസിയേൽൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എന്തിനാണ് എന്റെ ഓഫീസിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. പൊലീസും അതിന് കൂട്ടുനിന്നു. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ല. എനിക്ക് ആരുടെയും ആനുകൂല്യം ആവശ്യമില്ല'- ജി സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരൻ വർഗവഞ്ചകനാണെന്നും ആ സമീപനം തുടർന്നാൽ കൈകാര്യം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി നാസർ പറഞ്ഞിരുന്നു. ശനിയാഴ്‌ച എംഎൽഎ ഓഫീസിലേയ്ക്ക് സിപിഎം നടത്തിയ മാർച്ചിനിടെയായിരുന്നു മുന്നറിയിപ്പ്. സമീപനം മാറ്റിയില്ലെങ്കിൽ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകും. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണം. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. ഇത്തരത്തിൽ തുടർന്നും പാർട്ടിയെ ആക്രമിച്ചാൽ പ്രതികരണശേഷിയുള്ള പാർട്ടി പ്രവർത്തകർ പ്രതികരിക്കും. ഇത് ഭീഷണിയല്ല. ഇങ്ങനെ സംഭവിക്കും. ആർക്കും നിയന്ത്രിക്കാൻ പറ്റില്ലെന്നും നാസർ പറഞ്ഞിരുന്നു. ഇതിൽ സുധാകരൻ പ്രതികരിക്കുകയും ചെയ്തിരുന്നു.

എന്നെ കൈകാര്യം ചെയ്തോളൂ. സിപിഎമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു. ജില്ലാ സെക്രട്ടറി ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട നേതാവാണ്. ജനപിന്തുണ തിരിച്ചുകൊണ്ടുവരാനുള്ള ബൗദ്ധികശേഷിയോ കായികശക്തിയോ ഇല്ലാത്തായാളാണെന്നും ജി സുധാകരൻ പരിഹസിച്ചിരുന്നു.

English Summary

CPM leader and Ambalappuzha MLA G. Sudhakaran sharply criticized senior party leaders, saying they should learn how to behave respectfully with the public instead of abusing political opponents. He blamed such conduct for the party's electoral defeats and also accused the Ambalappuzha police of supporting a protest against his office.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: G SUDHAKARAN, CPM, G SUDHAKARAN AGAINST CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA