SignIn
Kerala Kaumudi Online
Tuesday, 06 October 2026 11.37 AM IST

എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും, നടപടി ഹൈക്കോടതി ഉത്തരവിന് പിന്നാലെ

READ ENGLISH VERSION
akg
എ.കെ.ജി പഠന ഗവേഷണ കേന്ദ്രം (ഫയൽ ചിത്രം)​

തിരുവനന്തപുരം: സി.പി.എമ്മിന്റെ മുൻ സംസ്ഥാന കമ്മിറ്റി ഓഫിസായിരുന്ന എ.കെ.ജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെ 10 മണിക്ക് സർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തും. ഭൂമി കൈയേറിയെന്ന ആരോപണത്തിൽ ആർ.ശശികുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് ഇ തിനായി തിരുവനന്തപുരം തഹസീൽദാർക്ക് റവന്യു വകുപ്പ് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് ഭൂമി അളക്കാനുള്ള നിർദ്ദേശം നൽകിയത്. സ‌ർവേ നടപടികളിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രതിനിധികൾ പങ്കെടുക്കണമെന്ന് കാണിച്ച് തഹസീൽദാർ നോട്ടീസ് നൽകിയിട്ടുണ്ട്.

1970ൽ എ.കെ. ആന്റണി സ‌ർക്കാരാണ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നകിന് കേരള സ‌ർവകലാശാലയുടെ അധീനതയിലുള്ള ഭൂമി വിട്ടുനൽകിയത്. എന്നാൽ ഗവേഷണ സ്ഥാപനത്തിനായി അനുവദിച്ച പൊതുഭൂമി പിന്നീട് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായി മാറ്റി ഉപയോഗിച്ചെന്നും ഇതിനോട് ചേർന്ന പുറമ്പോക്ക് ഭൂമി ഉൾപ്പെടെ കൈയേറിയെന്നും പരാതിക്കാരനായ ആർ. ശശികുമാർ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ സർവേയിലൂടെ അളന്ന് തിട്ടപ്പെടുത്തി റിപ്പോർ‌ട്ട് നൽകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ‌ർവേ നടപടികളുടെ വിശദറിപ്പോർട്ട് തഹസീൽദാർ കോടതിയിൽ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ഹൈക്കോടതിയുടെ തുടർനടപടികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKG CENTER, HIGH COURT OF KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA