നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണച്ച് കഴിഞ്ഞദിവസം മോഹൻലാലിന്റെ മകളും നടിയുമായ വിസ്‌മയ രംഗത്തെത്തിയിരുന്നു. 'സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നത്?' എന്നായിരുന്നു വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
വിസ്മയയുടെ സ്റ്റോറി വൈറലായതോടെ വിദ്യാർത്ഥി പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന നിരവധിപേർ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ഇതിനെ എതിർക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ വിസ്മയയ്ക്കും മോഹൻലാലിനുമെതിരെ വലിയ സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. ലോകകപ്പിൽ സ്‌പെയിനിനെ അഭിനന്ദിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വരുന്നത്.
'തുടക്കം കൊള്ളാം അത് രാജ്യത്തിനെ ചൊറിഞ്ഞു വേണ്ട', 'മോഹൻലാലിന്റെ നെപ്പോക്കിഡ് എന്നതല്ലാതെ കേരള സമൂഹത്തിൽ ഇവർക്കെന്ത് സ്ഥാനം ആണുള്ളത് ? 33 വയസ്സുവരെ ഇവരിവിടെ ജീവിച്ചത് ആരെങ്കിലും അറിഞ്ഞോ ? ഏതെങ്കിലും ഒരു പൊതുവിഷയത്തിൽ ഇവരിതുവരെ പ്രതികരിച്ചു കണ്ടിട്ടുണ്ടോ ? അപ്പനുണ്ടാക്കിയ കാശുകൊണ്ട് സുഖമായി വിദേശത്തു ജീവിച്ചിട്ട് ഭാരതത്തിലെ സർക്കാർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഇറങ്ങിയിരിക്കുന്നു',
'മകളോട് പോയി വകതിരിവ് പഠിച്ചിട്ട് വരാൻ പറ', 'മകളുടെ പടം ഞങ്ങൾ കാണില്ല ലാലേട്ടാ ഹിന്ദുക്കളെ മതം ചോദിച്ചു വെടിവച്ചു കൊന്നപ്പോൾ മകൾ എവിടെയായിരുന്നു ? നാക്ക് ഇല്ലായിരുന്നോ? കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കു', 'കേരളത്തിൽ എന്തെല്ലാം പ്രശ്നം നടന്നു അപ്പോൾ ഒന്നും മകൾ പ്രതികരിച്ചില്ലല്ലോ, ഒരു ഷോക്ക് അന്ന് നിങ്ങൾ തന്നതാ എമ്പുരാൻ രൂപത്തിൽ ഇപ്പൊ മകളും' - ഇങ്ങനെ പോകുന്നു കമന്റുകൾ.
Actor Mohanlal and his daughter Vismaya have come under heavy criticism on social media after Vismaya expressed support for the student protests in Delhi against the alleged NEET examination irregularities. Following her post, Mohanlal's Facebook page was flooded with abusive and critical comments, with some users questioning Vismaya's stance and accusing her of selective activism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |