തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവും വേറിട്ട സിനിമകളിലൂടെ മലയാള സിനിമാലോകത്തെ സാന്നിദ്ധ്യവുമായിരുന്ന സംവിധായകൻ ആർ ശരത്ത് അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ഒൻപത് അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരവും നാല് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഷാജി എൻ കരുണിന്റെ അസിസ്റ്റന്റായി സിനിമാ ലോകത്തെത്തിയ ശരത്ത് 2000ൽ പുറത്തിറങ്ങിയ 'സായാഹ്നം' എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകാരനും സ്വതന്ത്ര സംവിധായകനുമായി മാറിയത്. ഈ ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്ഥിതി, സ്വയം പറുദീസ, ശീലാബതി, ബുദ്ധനും ചാപ്‌ളിനും ചിരിക്കുന്നു എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. സ്വയം ആണ് അവസാന ചിത്രം.
'ദി പെയിന്റഡ് എപിക്‌സ്' എന്ന ഡോക്യുമെന്ററി തയ്യാറാക്കവെ പ്രശസ്‌ത ചിത്രകാരൻ രാജാരവിവർമ്മയുടെ അന്നുവരെ കാണാത്ത ചില ചിത്രങ്ങൾ അദ്ദേഹം കണ്ടെത്തി. ഇവ പൊതുജനങ്ങൾക്ക് അറിവുള്ള ചിത്രങ്ങളല്ലായിരുന്നു. ഇതിനുപുറമേ ചുമർചിത്രങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് 1996ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിൽ നിന്ന് ജൂനിയർ ഫെലോഷിപ്പിനും അദ്ദേഹം അർഹനായി.
ഒരു സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ്,
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം,
മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച ഹ്രസ്വചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച കഥയ്‌ക്കുള്ള കേരള ചലച്ചിത്ര പുരസ്‌കാരം.
Award-winning Malayalam film director R. Sarath passed away at the age of 63 in Thiruvananthapuram today. Known for his distinct films, Sarath received national, state, and international accolades throughout his career. His debut film 'Sayahnam' garnered seven state awards, marking a significant entry into independent filmmaking.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |