SignIn
Kerala Kaumudi Online
Sunday, 19 July 2026 8.28 AM IST

'വിജയ്‌യെ അപമാനിച്ചു';​ ധ്യാനിന് തമിഴ്നാട്ടിൽ പൊങ്കാല,​ മാപ്പുപറയണമെന്ന് ആരാധകർ

READ ENGLISH VERSION
dhyan-vijay-controversy
വിജയ്, തൃഷ, ധ്യാൻ ശ്രീനിവാസൻ

കൊച്ചി: പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ പരാമർശം തമിഴകത്ത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിജയ്‌യെയും നടി തൃഷയെയും പരോക്ഷമായി പരാമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗമാണ് തമിഴ്നാട്ടിലെ ജനവികാരത്തെ സ്പർശിച്ചത്.

നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന 'വിസിറ്റർ' എന്ന സിനിമയുടെ സ്വിച്ച് ഓൺ ചടങ്ങിനിടെയാണ് ആരാധകരെ ചൊടിപ്പിച്ച പരാമർശം ഉണ്ടായത്. ചെറുപ്പത്തിൽ നവ്യാ നായരോട് ആരാധന ഉണ്ടായിരുന്നതായി ധ്യാൻ ശ്രീനിവാസൻ മുമ്പ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനിയിക്കുന്നത്.

താൻ എന്നെങ്കിലും സിഎം ആവുകയാണെങ്കിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ നവ്യ പട്ടുസാരിയുമുടുത്ത് നിറകണ്ണുകളോടെ മുൻ നിരയിലുണ്ടാകണം എന്നാണ് ധ്യാൻ പറഞ്ഞത്. വിജയ്​യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം. ഇത് കേട്ട് നവ്യ നായർ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇത് വിജയ്‌യെയും തൃഷയെയും ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന വാദവുമായാണ് തമിഴ്നാട്ടിൽ ധ്യാനിനെതിരെ വ്യാപക പ്രതിഷേധമുയരുന്നത്. ധ്യാൻ മാപ്പ് പറയണമെന്ന് ആവശ്യമുന്നയിച്ചാണ് വിജയ് ആരാധകർ രംഗത്തെത്തിയത്.

English Summary

Actor Dhyan Sreenivasan has sparked controversy in Tamil Nadu after remarks made during the launch event of his upcoming film Visitor. Fans alleged that his comments indirectly mocked Tamil Nadu Chief Minister Vijay and actress Trisha. Vijay's supporters have criticized Dhyan on social media and are demanding that he issue a public apology.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHYAN SREENIVASAN, VIJAY FANS, DHYAN CONTROVERSY, THALAPATHY VIJAY, VIJAY FANS REACTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY