പ്രണയബന്ധത്തിൽ കടുത്ത മാനസിക പ്രയാസങ്ങൾ നേരിട്ടതായി മനസുതുറന്ന് നടി ഗായത്രി സുരേഷ്. ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന താരം ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തിലെ ഒരു ടാസ്‌കിനിടെ ബിഗ് ബോസിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഗായത്രി.
നിങ്ങളെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ച ഒരാളോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും പറയുക എന്നായിരുന്നു ചോദ്യം. 'പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ വേദനിച്ചതും മാനസികാഘാതമുണ്ടായതും 2021ൽ ഒരു വിവാദമുണ്ടായ സമയത്തായിരുന്നു. ആ സമയത്ത് ഞാനൊരു സിറ്റ്വേഷൻഷിപ്പിലായിരുന്നു. പ്രണയമെന്നാണ് ഞാനന്ന് കരുതിയത്. എന്നാലത് സിറ്റ്വേഷൻഷിപ്പ് മാത്രമായിരുന്നുവെന്ന് ഇപ്പോൾ മനസിലാക്കുന്നു.
എല്ലാവരിലെയും റെഡ് ഫ്ളാഗ് എളുപ്പത്തിൽ മനസിലാക്കുന്നയാളാണ് ഞാൻ. എന്നാലും ഞാനവർക്ക് മൂന്ന് അവസരം നൽകും. പ്രണയത്തിലായി ആദ്യ ആഴ്‌ച തന്നെ അയാളെനിക്ക് എയ്‌ഡ്‌സ് ഉണ്ടോയെന്ന് ചോദിച്ചു. ആ നിമിഷം ഞാനയാളെ ഒഴിവാക്കി. എന്നാൽ ഞാൻ കൂടുതൽ നെഗറ്റീവ് ആവുകയായിരുന്നോയെന്ന് ചിന്തിച്ച് വീണ്ടും ബന്ധം തുടർന്നു. പിന്നീടയാൾക്ക് മറ്റൊരു ബന്ധം കൂടിയുള്ളതായി ഞാൻ കണ്ടെത്തി. ഞാൻ തൃശൂരും അയാൾ എറണാകുളം സ്വദേശിയുമായിരുന്നു. അവിടെ അയാൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നു.
2021ലെ കാർ അപകട സമയത്ത് സംഭവത്തിന് പിന്നാലെ പൊലീസെത്തി അയാളെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയിരുന്നു. തിരികെ വന്നതിനുശേഷം എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി. അതാണ് എനിക്ക് ഏറ്റവും ആഘാതമുണ്ടാക്കിയത്.
അതുകൊണ്ട്, അയാളെ വീണ്ടും കാണുകയാണെങ്കിൽ ഞാൻ പറയും വളരെയധികം നന്ദി എന്ന്. അയാളുടെ കാമുകി എന്തൊക്കെയായിരിക്കും അനുഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. കാരണം അതൊരു 'നാർസിസിസ്റ്റിക്' ബന്ധമായിരുന്നു. അതിൽ അത്തരത്തിലുള്ള മാനസിക പീഡനങ്ങളും ഉണ്ടായിരുന്നു. അതിനാൽ ഇപ്പോൾ അയാളെ കണ്ടാൽ ഞാൻ പറയും വേറൊരാളെ തേടിപ്പോയതിന് വളരെ നന്ദി എന്ന്. അല്ലെങ്കിൽ ആ ബന്ധത്തിൽ എനിക്ക് ദുരിതം അനുഭവിക്കേണ്ടി വരുമായിരുന്നു. ആ ബന്ധം വളരെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ മെച്ചപ്പെടാനും വളരാനും ഞാൻ അതിനുശേഷം തീരുമാനിച്ചു'- ഗായത്രി സുരേഷ് പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥിയായിരുന്ന ഗായത്രി കഴിഞ്ഞ ആഴ്‌ച പുറത്താക്കപ്പെട്ടിരുന്നു.
Actress Gayathri Suresh opened up about experiencing severe emotional distress during a relationship in 2021. Speaking inside the Bigg Boss house, she described the relationship as a “situationship” involving emotional abuse and infidelity. She said the experience taught her important life lessons and helped her focus on personal growth. Gayathri was recently eliminated from Bigg Boss Malayalam Season 8.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |