
ഇടുക്കി: നാടിനെ നടുക്കി ഇടുക്കിയിൽ ഇരട്ടക്കൊലപാതകം, നെടുങ്കണ്ടം എഴുകുംവയലിൽ പാറത്തറയിൽ അപ്പച്ചൻ എന്നു വിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അജീഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ പ്രതി സുഹൃത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. സുഹൃത്ത് പള്ളി വികാരിയെ അറിയിക്കുകയും പിന്നാലെ നാട്ടുകാർ ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. അക്രമാസക്തനായിരുന്ന പ്രതിയെ നെടുങ്കണ്ടത്ത് നിന്ന് എത്തിയ പൊലീസ് സംഘം കീഴ്‌പ്പെടുത്തി. തുടർന്ന് വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈയ്ക്കും പരിക്കുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇയാൾക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ശനിയാഴ്ച രാവിലെ വീട്ടിൽ എത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |