SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.26 PM IST

കളമശേരി ബലാത്സംഗക്കേസ്; കൂടുതൽ ഉപദ്രവിച്ചത് പ്രതികളിലൊരാളായ സ്‌ത്രീ, നടന്നത് വൻ ആസൂത്രണമെന്ന് പൊലീസ്

READ ENGLISH VERSION
sreeraj
കേസിൽ പിടിയിലായ പ്രതികൾ ജിത്ത് മാർട്ടിൻ, ശ്രീരാജ്

കൊച്ചി: കളമശേരിയിൽ യുവതിയെ രണ്ട് ദിവസം തടങ്കലിൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾ നടത്തിയത് വൻ ആസൂത്രണമെന്ന് പൊലീസ്. അതിജീവിതയെ വാഹനം അയച്ച് സ്‌പായിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. ഇവരുടെ പങ്കാളി ടാക്‌സി ഓടാൻ പോയെന്ന് ഉറപ്പാക്കിയതിനുശേഷമായിരുന്നു ഇത്. കൂട്ടബലാത്സംഗത്തിനുശേഷം തിരികെ പോകാൻ അതിജീവിതയ്ക്ക് പുതിയ വസ്ത്രം വാങ്ങി നൽകിയതായും പൊലീസ് കണ്ടെത്തി.

കൂടുതൽ ഉപദ്രവിച്ചത് പ്രതികളിലൊരാളായ സ്ത്രീയാണെന്നാണ് അതിജീവിതയുടെ മൊഴി. കേസിലെ രണ്ടാം പ്രതിയായ യുവതിയും നാലാം പ്രതിയും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതിജീവിത ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

ഈ മാസം രണ്ട്, മൂന്ന് തീയതികളിലാണ് സംഭവം നടന്നത്. സ്‌പായിൽ മാനേജരുടെ ജോലിക്കായി ഒഎൽഎക്സ് വഴി പരസ്യംകൊടുത്തത് കണ്ടാണ് യുവതി എത്തിയത്. ഇവർക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തേവയ്‌ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരെ കളമശേരി പൊലീസ് പിടികൂടി. പ്രതികളിലൊരാൾ കൊച്ചിയിലെ നാല് സ്‌‌പാകളുടെ നടത്തിപ്പുകാരനാണ്. യുവതിയെ അഭിമുഖത്തിനായി വിളിച്ചുവരുത്തിയ പത്തടിപ്പാലത്തെ സ്‌‌പായിൽ പരിശോധന നടത്തി പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികൾ പീഡന ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളിലൊരാളായ ശ്രീരാജ് നേരത്തെ ലഹരിക്കേസിലും പിടിയിലായിട്ടുണ്ട്.

English Summary

Police state that the gang rape of a young woman, who was held captive for two days in Kalamassery, was a meticulously planned crime. The perpetrators had arranged for a vehicle to bring the survivor to a spa; this move was executed only after confirming that her partner had left for work as a taxi driver. Police also discovered that, following the gang rape.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALAMASSERY GANGRAPE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY