SignIn
Kerala Kaumudi Online
Thursday, 09 July 2026 11.25 PM IST

ആര്യനാട് പൊലീസ്  സ്റ്റേഷനിൽ  അതിക്രമം; സിഐയെ ഇരുമ്പ്  കസേര  കൊണ്ട് തലക്കടിച്ച് യുവാവ്

READ ENGLISH VERSION
police-station
ആര്യനാട് പൊലീസ് സ്റ്റേഷൻ (Photo: Special Arrangement)

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി യുവാവിന്റെ പരാക്രമം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയത്. മദ്യക്കുപ്പിയുമായി എത്തിയ യദു കുപ്പി സ്റ്റേഷനിൽ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകൾ കീറുകയും ചെയ്തു.

സംഭവമറിഞ്ഞാണ് സർക്കിൾ ഇൻസ്‌പെക്ടർ (സിഐ)​ സ്ഥലത്തെത്തിയത്. പിന്നാലെ പ്രതി സമീപത്തുള്ള ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിറകെ എത്തിയ സിഐയെ ഇരുമ്പ് കസേര കൊണ്ടടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ കാട്ടാക്കടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ രീതിയിൽ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യദുകൃഷ്ണൻ എന്നാണ് വിവരം. പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYANAD POLICE STATION, CI ATTACK, ARYANAD NEWS, POLICE STATION ASSAULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY