ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം. മുംബയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയാണ് പരാതി നൽകിയത്. പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെ പരാതിക്കാരൻ ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. ആലപ്പുഴയിൽ വച്ച് നടന്ന ബാലാവകാശ കമ്മിഷന്റെ സിറ്റിംഗിൽ പൊലീസിനോട് കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് പരാതിയിൽ പൊലീസ് കേസെടുത്തത്.
Actor Vinayakan has been booked by Mavelikkara police in Alappuzha following a complaint of insulting womanhood. The case originates from an incident last July, where Vinayakan allegedly shared a picture of the complainant's minor daughter on Facebook. The Child Rights Commission had directed police to register the case after the Mumbai-based complainant, a Thazhakara native, approached them.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |