EDITOR'S CHOICE
 
അമൃത ആശുപത്രി രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ പി. പ്രസാദ്,​ വീണ ജോർജ്,​ ഹൈബി ഈഡൻ എം.പി,​ ടി.ജെ. വിനോദ് എം.എൽ.എ,​ മേയർ എം. അനിൽകുമാർ,​ അമൃതാനന്ദമയീമഠം വൈസ് ചെയർമാനും അമൃത വിശ്വവിദ്യാപീഠം പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദപുരി,​ അമൃത ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ എന്നിവർ സമീപം.
 
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
 
കറുപ്പഴക്...തൃശൂരിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവ അരങ്ങിൽ നിന്നും.
 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തമ്പാനൂർ മാഞ്ഞാലികുളം റോഡിൽ ആരംഭിച്ച സംസ്ഥാന വ്യാപാര ഭവന്റെയും ബിസിനസ് എഡ്യൂക്കേഷൻ സെന്ററിന്റെയും ഉദ്‌ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഹരവും ഉപഹാരവും നൽകി സ്വീകരിക്കുന്നു
 
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ പ്രവേഗ എന്ന 20 അംഗ വിദ്യാർത്ഥികളുടെ ഊർജസംരക്ഷണം ലക്ഷ്യമിടുന്ന പ്രോട്ടോടൈപ്പ് ഇലക്ട്രിക്ക് കാറായ ബാംബിയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യുന്നു. വാർഡ് കൗൺസിലർ മേരി പുഷ്പം,പ്രിൻസിപ്പൽ ഡോ.ജി.ഷൈനി,വി.കെ.പ്രശാന്ത് എം.എൽ.എ,അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ,ഡയറക്ടർ ഒഫ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡോ.രാജശ്രീ.എം.എസ് എന്നിവർ സമീപം
 
എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള അസ്തമയ കാഴ്ച
 
കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇലട്രിക്ക് പോസ്റ്റിലെ പഴയ ലൈനുകൾ മാറ്റി പുതിയത് സ്ഥാപ്പിക്കുന്നു തൊഴിലാളികൾ പാലക്കാട് കൊടുമ്പ് കണ്ടങ്കോട് ഭാഗത്ത് നിന്ന്
 
കോട്ടയം ബേക്കര്‍ ജംഗ്ഷണില്‍ സ്കൂള്‍ കഴിഞ്ഞ ബസ്‌ കയറാന്‍ കാത്ത് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍. സ്കൂള്‍ തുറന്നതോടെ വഴിയിലും വാഹനങ്ങളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
 
തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങിന്റ് ഭാഗമായി സംഗീത നാടക അക്കാഡമിയിൽ നടന്ന നാടകത്തിൽ നിന്നും.
 
ലോകമാണെന്റെ ക്യാൻവാസ്... തിരുവനന്തപുരം സ്വദേശിയായ രാജുവിന് ചിത്രം വരയ്ക്കാൻ വിലകൂടിയ പെയിന്റുകളോ ക്യാൻവാസുകളോ ബ്രഷോ ആവശ്യമില്ല. കുറച്ചു കളർ ചോക്കും, പച്ചിലയും ഒരു മതിലുമുണ്ടെങ്കിൽ വിസ്മയിപ്പിക്കുന്ന സൃഷ്ടികളുണ്ടാകും. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച.
 
കേരള കൗമുദി - ന്യൂ രാജസ്ഥാൻ മാർബിൾസ് മേയ് ഫ്ളവർ 2023 ൽ ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശയിൽ നിന്ന്
 
ശേഷിച്ച വെള്ളത്തിൽ വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സാഹജര്യത്തിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പശുവിനെ കഴുക്കുന്നു ക്ഷീര കർഷകൻ പാലക്കാട് പൂടുർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
 
പ്രവേശനോത്സവത്തിൽ ആദ്യ ദിനത്തിൽ സ്ക്കൂളിൽ എത്തിയ കൂട്ടി അമ്മയെ കാണാഞ്ഞിട്ട് വാവിട്ട് കരഞ്ഞപ്പോൾ അധ്യാപിക കുട്ടിയെ ചുമ്പനം നൽകി ആശ്വസിപ്പിക്കുന്നു.പാലക്കാട് ഗവ: മോയൻസ് എൽ.പി.സ്കൂളിൽ നിന്ന് .
 
പാശേഖരങ്ങളിൽ തളിർത്ത പൂല്ല്തിന്നുന്ന ചെമ്മരിയാട്ടിൽ കൂട്ടം വേനൽ കാലത്ത് കൊയ്ത്ത് കഴിഞ്ഞ ഭാഗങ്ങളിൽ തീറ്റയ്ക്കായ് എത്തുന്നു മഴക്കാലം ആരംഭിക്കുന്നതോടെ ഇവർ തമിഴ്നാട്ടിലേക്ക് മുങ്ങും പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്ന് .
 
തൃശൂർ കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ നടന്ന നരകാസുരവധം കഥകളിയിൽ നിന്നും
 
വേനലീൽ നീർചാലായ് മാറിയഭാരതപുഴ ഒറ്റപ്പാലം മായന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
 
പണി പൂർത്തിയാകാതെ കിടക്കുന്ന കോട്ടയം നഗരത്തിലെ ആകാശപാതയുടെ നിഴൽ റോഡിൽ പതിഞ്ഞപ്പോൾ
 
പെട്ടന്ന് പെയ്ത മഴയിൽ നനഞ്ഞ് കടത്ത് വള്ളത്തിലേറി അപ്പുറം പോകുന്ന യാത്രക്കാർ. അമ്പൂരി പുരളിമലയിൽ നിന്നുള്ള കാഴ്ച
 
ബ്ലൈൻഡ് സ്പോട്ട്... വലിയ വാഹനങ്ങൾക്ക് സമീപത്തുകൂടി റോഡ് മുറിച്ച് കടക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഡ്രൈവറുടെ ബ്ലൈൻഡ് സ്‌പോട്ടിലൂടെ റോഡ് മുറിച്ച് കടക്കുന്നത് വളരെ അപകടകരമാണ്. സ്റ്റാച്യുവിലെ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിലൂടെ കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്ന അമ്മ
 
ഇര തേടി.... ആലപ്പുഴ കുട്ടനാട്ടിലെ പാടശേഖരത് കൃഷിക്കായി നിലം ഒരുക്കുമ്പോൾ ഇരതേടി എത്തിയ കൊക്കുകൾ.
 
തല കാക്കാൻ... ഹെൽമറ്റ് മാത്രം ധരിച്ച് അപകടകരമായ രീതിയിൽ പോസ്റ്റിന് മുകളിൽ കയറി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാവ്. കോഴിക്കോട് പുതിയറ ജംഗ്ഷന് സമീപത്ത്‌ നിന്നുള്ള കാഴ്ച.
 
അഗ്നിക്കിരയായ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ച്
 
കോട്ടയത്ത് പെയ്ത മഴയിൽ കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് നനഞ്ഞ് വരുന്ന അമ്മ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.
 
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
 
ഗ്രേറ്റ് ഫാദർ ...ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിന്റെ തൃശൂർ കൊരട്ടിയിലെ ഗ്രീൻ പാർക്കിൽ നാട്ടുകാർക്ക് സൗജന്യമായി ഒരുക്കിയ ജീംനേഷ്യത്തിൽ ഒരു കൈ നോക്കുന്ന ഫാ.ഡേവിസ് ചിറമ്മൽ
 
തിരുവനന്തപുരം ജില്ല റെസ‍്‍ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ‍്‍ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
 
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
 
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
 
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
 
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി മാസ്റ്റർ വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ ജ്യോതി കാന്താരെ.
 
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി ജൂനിയേർസ് വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കസാക്കിസ്ഥാന്റെ ഷില്യായോവ ഓലേസ്യയ.
 
തൃശൂരിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി നാടോടി കലാരൂപമായ അലാമികളിക്കായി വേഷവിധാനങ്ങളോടെ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ കരിവള്ളൂർ കുടുംബശ്രീ സംഘം .
 
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരീഫ് മുഹമ്മദ് ഖാനെ സ്വീകരിയ്ക്കുന്നു മന്ത്രിപി.പ്രസാദ് സമീപം
 
തൃശൂർ വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ പ്രതിജ്ഞ ഏറ്റുചൊല്ലുന്ന ബിരുദധാരികൾ
 
സ്കൂൾ പ്രവേശനോത്സവത്തിൻ്റെ സംസ്‌ഥാന തല ഉദ്ഘാടനദിനത്തിൽ തിരുവനന്തപുരം പുരവിമല ഗവണ്മെന്റ് ട്രൈബൽ എൽ.പി.എസിലെത്തിയ കുട്ടികളുടെ ആഹ്ളാദം
 
പാഠം ഒന്ന് വളളം ... സംസ്‌ഥാനമൊട്ടാകെ സ്കൂളുകൾ തുറന്ന ഇന്നലെ തിരുവനന്തപുരം അമ്പൂരി പുരവിമല കടത്തിൽ അമ്മയ്‌ക്കൊപ്പം സ്കൂളിൽ പോകാൻ കടത്ത് വഞ്ചിയിൽ കയറുന്ന അനന്യ .കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ ഏറ്റവും എളുപ്പവഴി കടത്താണ് സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ലാതെയാണ് കടത്ത് കടന്ന് സ്കൂളിലേക്ക് പോകുന്നത് ഫോട്ടോ : അരവിന്ദ് ലെനിൻ
 
തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച തെലങ്കാന ദിനാഘോഷം ഉദ്ഘാടന ചടങ്ങിനിടെ തെലങ്കാന കുട്ടിയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
 
കുടുംബശ്രീ റോക്ക്സ്...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് നൃത്തം വയ്ക്കുന്ന കുടുംബശ്രീ പ്രവർത്തകർ
 
പെൺ പുലികൾ ...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ  ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ പുലിവേഷധാരികളായ കുടുംബശ്രീ പുലികൾക്കൊപ്പം നൃത്തം ചവിട്ടുന്ന വിവിധ ജില്ലകളിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകർ
  TRENDING THIS WEEK
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ പീപ്പിൾ ഫോർ അനിമലിന്‍റെ നേത്യത്വത്തിൽ മ്യഗസ്​നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ്​ മാർച്ച്​
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com