EDITOR'S CHOICE
 
കത്തുണ്ട് ആളുണ്ടോ... ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന കടയിലെ ഷട്ടറിനടിയിൽ കൂടി കത്തിടുന്ന പോസ്റ്റ്മാൻ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന് ഒരു ദൃശ്യം.
 
കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ലോക് ഡൗണിൽ പാലക്കാട് നഗരസഭയും ആരോഗ്യവകുപ്പിൻ്റെയും നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക് പാലക്കാട് ബി.ഇ.എം. ഹയർ സെകണ്ടറി സ്കൂളിൽ കൊവിഡ് പരിശോധന കഴിഞ്ഞ് അഭയം നൽകി വരുന്നു. ഇവർക്കുള്ള ഭക്ഷണം നഗരസഭ കൗസിലർമാർ എത്തിച്ച് കൊടുക്കുന്നു.
 
ലോക്ഡ്... ട്രിപ്പിൾ ലോക് ഡൗണിനെ തുടർന്ന് വിജനമായ തൃശൂർ ഹൈ റോഡ്.
 
ട്രിപ്പിൾ ലോക് ഡൗണിനെ തുടർന്ന് തൃശൂർ സ്വരാജ് റൗണ്ടിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ. ആദിത്യ വാഹനങ്ങൾ പരിശോധിക്കുന്നു.
 
ന്യൂനമർദ്ദത്തിന്റെ ഫലമായി തീരപ്രദേശങ്ങളിൽ കടലാക്രമണം അതിശക്തമായി. തിരുവനന്തപുരത്ത് പൂന്തുറ, വലിയതുറ, ചെറിയ തുറ ഭാഗങ്ങളിൽ കഴിഞ്ഞദിവസം ഉണ്ടായ വ്യാപക കടൽ ക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി
 
ആശുപത്രികളും ആധുനിക വൈദ്യശാസ്ത്രവും ഗ്രാമങ്ങളിൽ സാർവത്രികമല്ലാതിരുന്ന കാലത്ത് വീടുകളിലെ പ്രസവ മുറികളിൽ നിന്ന് ഇവരുടെ കൈകളിലൂടെയായിരുന്നു കുഞ്ഞുങ്ങൾ ഈ ലോകം കണ്ടത്. പുതുതലമുറയ്ക്ക് അന്യമായ ആ കാലത്തിന്റെ ഓർമ്മപ്പെടുത്തൽ
 
ശക്തമായ കടൽക്ഷോഭത്തേതുടർന്ന് മത്സ്യബന്ധന വള്ളം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന തൊഴിലാളികൾ പൂന്തുറയിൽ നിന്നുള്ള കാഴ്ച
 
നഗരത്തിൽ പെയ്ത ശക്തമായ മഴ. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
 
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാംപുറപ്പാടിൽ ബാലികമാർ വിളക്കെടുത്തപ്പോൾ.
 
അനുഗ്രഹമുഴിഞ്ഞ്... കോടിമത പള്ളിപ്പുറത്ത്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന വലിയ തീയാട്ടിൽ നിന്ന്.
 
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ടിന് ക്ഷേത്ര സ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിക്കുന്നു.
 
കർമ്മനിരതം... ലോക് ഡൗണിലും മഴയിൽ ഭക്ഷണം ഓർഡർ ചെയ്തവർക്ക് എത്തിച്ച് കൊടുക്കാനായ് പോകുന്ന ആൾ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്ന്.
 
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
 
നൂറ്മേനി വിളയിക്കാൻ... വേനൽമഴ ലഭിച്ചതോടെ കർഷകർ പാടശേഖരം പാക്കപ്പെടുത്തി തുടങ്ങി ഊഴുത് മറിച്ച കൃഷിസ്ഥലത്ത് വിത്ത് കുഴിച്ചിടുന്ന കർഷക തൊഴിലാളി. പാലക്കാട് വാളയാർ റൂട്ടിൽ കനാൽപ്പിരുവ് ഭാഗത്ത് നിന്ന്.
 
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
 
നിദ്രയിലും ഭദ്രമായി... ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരത്തിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ മാസ്ക്ലി അണിഞ്ഞിരുന്ന് ഉറങ്ങുന്നയാൾ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
ചൂണ്ടയിടീൽ... വള്ളത്തിൽ നിന്ന്‌ ചൂണ്ടയിടുന്ന കുട്ടികൾ. കുമരകം കോട്ടത്തോട്ടിൽ നിന്നുള്ള കാഴ്ച.
 
വർണ്ണാഭം... തൃശൂർ പൂരത്തോടനുബന്ധിച്ച് ദീപാലകൃതമായ മണികണ്ഠനാൽ, നടുവിലാൽ, നായ്കനാൽ എന്നീ ഭാഗങ്ങളിലെ നില പന്തലുകൾ.
 
താറാവ് റെഡി... പക്ഷിപ്പനിയേ തുടർന്ന് പ്രതിസന്ധിയിലായ താറാവ് കർഷകർ പ്രതീക്ഷയോടെ വീണ്ടും സജീവമാകുകയാണ്. കോട്ടയം കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വിൽപ്പനക്കെത്തിച്ച താറാവുകൾ.
 
'തിര'മതിൽ... ന്യൂനമർദ്ദത്തെ തുടർന്ന് മലപ്പുറം പരപ്പനങ്ങാടിയിലെ അങ്ങാടി ബീച്ചിൽ കടലാക്രമണം ശക്തമായപ്പോൾ.
 
വ്രതാനുഷ്ഠാനത്തിന്റെ അവസാന നാളിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുവാൻ മൈലാഞ്ചിയിടുന്നവർ. തിരുവനന്തപുരം മണക്കാട് നിന്നുള്ള കാഴ്ച
 
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.
 
ഒരുമയുണ്ട്...ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ ഒരു പൊതിച്ചോറിൽ നിന്ന് പങ്കിട്ട് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
 
ലോക്ക്ഡൗണിനെത്തുടർന്ന് ഭക്ഷണം കിട്ടാത്തവർക്കായി പൊതിച്ചോർ നൽകാനെത്തിയ സന്നദ്ധ പ്രവർത്തകൻ പക്ഷിമൃഗാതികൾക്കായി വെച്ചിട്ട് പോയ പൊതിച്ചോറിൽ നിന്ന് കഴിക്കുന്ന കാക്കയും എലിയും. കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിലെ കാഴ്ച
  TRENDING THIS WEEK
നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം തമ്പാനൂരിൽ ഉണ്ടായ വെള്ളകെട്ട്
ഗൗരിയമ്മയുടെ ഭൗതിക ദേഹത്തിൽ അന്തിമോപചാരമർപ്പിച്ച ശേഷം പി.ബി അംഗം എം.എ ബേബിയുമായ് സംഭാഷണം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ലോക്ക് ഡൗണിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് നടന്ന വാഹന പരിശോധന
കേസ്സ് എടുക്കല്ലെ സാറെ വിശന്നിട്ടാ... ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വാഹനപരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിക്കാൻ വച്ചിരുന്ന ബജിയുമായി സ്ഥലംവിടുന്ന കാക്ക.
കൊവിഡ് വ്യാപനം രൂക്ഷമാവുന്നതും, ഒപ്പം ലോക്ക് ഡൗൺണും കൂടെ ആയപ്പോൾ ഈ വർഷവും വീടുകളിൽ ഒതുങ്ങുകയാണ് റംസാൻ. റംസാൻ ആഘോഷങ്ങളുട ഭാഗമായി വീട്ടിൽ മൈലാഞ്ചി ഇടുന്നവർ.
അന്നത്തിനായി...ലോക്ക് ഡൗൺ ദിനമായ ഇന്നലെ എറണാകുളം ബോൾഗാട്ടി ജെട്ടിയുടെ സമീപം ചെമ്മീൻ വെയിലിൽ ഉണക്കിയ ശേഷം കുട്ടയിലേക്ക് ശേഖരിക്കുന്ന പ്രദേശവാസി .
ലോക്ക് ഡൗണിനെ തുടർന്ന് ഏലപ്പാറ കോളനിയിൽ പീരുമേട് ഡി.വൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നു.
ആരോട് പറയാൻ... സമ്പൂർണ ലോക്ഡൗണിന്റെ ഭാഗമായി മലപ്പുറത്ത് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ കുടുംബം.
ഇന്നലെ പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുണ്ടായ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന ഇരുചക്ര വാഹനയാത്രക്കാർ
എറണാക്കുള്ളത്ത് നിന്നും ചാലക്കുടി മാർക്കറ്റിലേക്ക് എത്തിയ 25 കിലോ തൂക്കം വരുന്ന ഓലക്കുടിയൻ എന്ന് പേരുള്ള മീൻ തലയിൽ വച്ച് മീൻ സ്റ്റാളിലേക്ക് കൊണ്ടു വരുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com