EDITOR'S CHOICE
 
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
 
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
 
സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്മെന്റിന്റെ നേതൃത്വത്തിൽ കച്ചേരിപ്പടി മേഴ്‌സി ഹോമിൽ നടത്തിയ അമ്മമാരുടെ ദിനാഘോഷത്തിൽ ആഗ്‌നസ് അമ്മയെ ആദരിക്കുന്ന ജില്ലാ പൊലീസ് മേധാവി പുട്ട വിമലാദിത്യ. സിഫി ചെയർമാൻ ഡോ. പി.എ. മേരി അനിത, സിസ്റ്റർ ലേഖ, ഷിജി ശിവജി തുടങ്ങിയവർ സമീപം
 
നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം സപ്ലൈകോ ഓഫീസിന് മുൻപിൽ പി.ആർ.എസ് ഷീറ്റുകൾ കത്തിക്കുന്നു
 
കനത്ത ചൂടിനെ തുടർന്ന് കോട്ടയം ടിബിറോഡരികിൽ കെട്ടി കിടക്കുന്ന വെള്ളത്തിൽ കിടക്കുന്ന തെരുവ് നായ
 
സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ യുവ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ചികിത്സക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ
 
നന്തൻകോട് കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷാവിധി കേട്ട ശേഷം പ്രതി കേഡൽ ജീൻസൺ രാജയെ ജയിലിലേക്ക് കൊണ്ടുപോകുന്നു
 
ഇന്ദിരാ ഭവനിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കെ. സുധാകരൻ വേദിയിൽ നേതാക്കൾ ആദരിച്ച ഷാൾ മടക്കി വെക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ സമീപം
 
മഞ്ചേരി എച്ച് എം വൈ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ വരച്ച ഏഴരങ്ങ് ആർട്സ് എക്സിബിഷനിൽ ചിത്രങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വിദ്യാർത്ഥികൾ.
 
എറണാകുളം ആർട്ട് ഗാലറിയിൽ ആർട്ടിസ്റ്റ് പ്രോഗ്രസീവ് ഗ്രൂപ്പ് ഇടപ്പള്ളിയുടെ ചിത്ര ശിൽപ പ്രദർശനം ബിഫോർ കളേഴ്സ് ആൻഡ് ഷേപ്സ് സംഘാടകരായ ചിത്രകാരന്മാർ.
 
കോട്ടയം വയസ്ക്കര ശ്രീകാഞ്ചി കാമാക്ഷി അമ്മൻ കോവിലിൽ അഭിരാമി ജയറാം അവതരിപ്പിച്ച ഭരതനാട്യം
 
പടിഞ്ഞാറേകൊല്ലം ആലാട്ട്കാവ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന രുഗ്മിണീ സ്വയംവര ഘോഷയാത്ര വള്ളിക്കീഴ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിന് സമാപം കുറിച്ച് നടന്ന ചെമ്പെടുപ്പ് റാസ.
 
ആലാട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടബന്ധ പുന പ്രതിഷ്ഠ പൂജയ്ക്കും, ഭാഗവത സപ്താഹ യജ്ഞത്തിനും തുടക്കമായി ശ്രീമദ് ഭാഗവത സപ്ത്തായത്തിന്റെ ഉദ്ഘാടനം സിനിമാ സീരിയൽ താരം മൃദുല വിജയ് ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
 
കൊല്ലം സ്വദേശിയും അദ്ധ്യാപകനുമായ കിഷോർ റാം രചിച്ച കൊല്ലത്തിന്റെ കഥ പറയുന്ന ആദ്യ ഇംഗ്ളീഷ് നോവലായ 'ദ ഡെഡ് നോ നത്തിംഗ്' എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ കവി പി.രാമന് നൽകി പ്രകാശനം ചെയ്യുന്നു
 
മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി തിരുവാഭരണ ഘോഷയാത്ര ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
 
ഇന്ദിരാ ഭവനിൽ നടന്ന കെ.പി.സി.സി ഭാരവാഹികളുടെ ചുമതലയേൽക്കൽ ചടങ്ങിൽ ഹാളിലേക്ക് പ്രവേശിക്കുന്ന നേരത്ത് കൈയ്യിൽ മുറിവ് പറ്റിയ സ്ഥാനമൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ കയ്യിൽ ബാൻഡ് എയ്ഡ് ഒട്ടിക്കുന്ന പ്രവർത്തകൻ. പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫിന്റെ കയ്യിലും മുറിവ് കണ്ടതിനെത്തുടർന്ന് ബാൻഡ് എയ്ഡ് ഒട്ടിച്ചപ്പോൾ
 
കൂട് തേടി... വേനലിൽ ഇലകൊഴിഞ്ഞ മരച്ചില്ലകൾക്കിടയിലൂടെ പറന്നകലുന്ന പക്ഷികൾ. ആലപ്പുഴ വണ്ടാനത്ത് നിന്നുള്ള ദൃശ്യം
 
ഇന്ന് ലോക തൊഴിലാളി ദിനം. എല്ലുമുറിയെ പണിചെയ്ത് കുടുംബം പോറ്റുന്ന തൊഴിലാളികളുടെ കരുത്തിൽ മുന്നേറുകയാണ് നമ്മുടെ നാട്. കനത്ത വെയിലും മഴയും വകവെയ്ക്കാതെ ആലപ്പുഴ പള്ളാത്തുരുത്തി പാലത്തിന്റെ നിർമ്മാണ ജോലികളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
ആർട്ട് ഒഫ് ലിവിംഗ്... കോട്ടയം പി.ഡബ്യു.ഡി റസ്റ്റ് ഹൗസിന് മുൻപിലെ റോഡിൽ നിന്ന് അകത്തേക്ക് വാഹനങ്ങൾ കയറ്റിവിടുന്ന ജീവനക്കാരൻ
 
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി കുട്ടി മിഠായി വാങ്ങി കൊണ്ട് ഓടി പോകുന്നു
 
വിദ്യാഭ്യാസ മന്ത്രിയുടെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് ശേഷം ആപ്പിൽ ഫലം തിരയുന്ന വിദ്യാർത്ഥിനികൾ റേഞ്ച് ലഭിക്കാൻ മൊബൈൽ ഉയർത്തി പിടിക്കുന്നു. ഏറെ നേരത്തെ ശ്രമത്തിന് ശേഷം ഫലമറിഞ്ഞപ്പോൾ ആഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥിനികൾ. വഴുതക്കാട് ഗവഃ കോട്ടൺഹിൽ ജി.എച്ച്,എച്ച്.എസിലെ കാഴ്ച
 
മണിമുഴക്കി മഴ...വേനൽചൂട് കഠിനമായിരിക്കെ ഇന്നലെ രാവിലെ ആശ്വാസമെന്നപോൽ പെയ്ത വേനൽ മഴയിൽ സൈക്കിളിൽ കുടചൂടി പോകുന്നയാൾ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
 
മഴ മുന്നറിയിപ്പുണ്ടെങ്കിലും ജില്ലയിൽ വെയിൽ ശക്തമാണ്. വെയിലിൽ വാഴയില ചൂടി സൈക്കിൾ ഓടിച്ചുപോകുന്നയാൾ. പൊന്നാനി കർമ്മ റോഡിൽ നിന്നുള്ള കാഴ്ച
 
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
 
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
 
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
 
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ തോളിലേറ്റുന്ന കേരള പോലീസ് ടീം
 
കേരള പോലീസിൽ നിന്ന് വിരമിക്കുന്ന ഐ എം വിജയന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഐ എം വിജയനെ മൈതാനത്തേക്ക് സ്വീകരിക്കുന്ന സഹ കളിക്കാർ.
 
7ആമത് നാദർഷാൻ മെമ്മോറിയൽ കപ്പിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ നിന്ന്
 
മലപ്പുറം എം എസ് പി യിൽ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന് സംഘടിപ്പിച്ച ഔദ്യോധിക യാത്രയായാപ്പിനെത്തിയ എം എസ് പി യിലെ മുൻ പോലീസ് ഉദ്യോഗസ്ഥനും സിനിമതാരവുമായ അബു സലീംമും സ്നേഹ സംഭാഷണത്തിൽ
 
ജനസാഗരം... രണ്ടാം പിണറായി സർക്കാരിൻ്റെ നാലാവാർഷികാഘോഷത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
 
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാവാർഷികാഘോഷത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു മന്ത്രി കെ.രാജൻ, സി.പി.എം ജല്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ,മുൻ മന്ത്രി ജോസ് തെറ്റയിൽ,പി ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സമീപം
 
ഇന്നലെ വൈകുന്നേരം പെയ്ത വേനൽ മഴയ്ക്ക് ശേഷം മാനത്ത് മഴവില്ല് തെളിഞ്ഞപ്പോൾ ചിത്രം പകർത്തുന്ന യുവാവ്. ആലപ്പുഴ വലിയകുളത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
 
നീറ്റ് പരീക്ഷയെഴുതാൻ ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർഥിയുടെ കമ്മൽ അഴിച്ചു മാറ്റാൻ സഹായിക്കുന്ന പിതാവ്
 
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ സാമൂഹിക നീതി വകുപ്പിന്റെ സ്റ്റാളിലെ നൂൽപ്പാവയേയും ടോമിനെയും കണ്ട കുരുന്നുകളുടെ വിവിധ ഭാവങ്ങൾ
 
ആശ്രമം മൈതാനത്ത് കാൽനട സവാരിക്കാർക്ക് ഭീഷണിയായി നടപ്പാതയിൽ തമ്പടിച്ചിരിക്കുന്ന തെരുവുനായ
 
കഥകളി ക്ലബിൻ്റ വജ്രജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി തൃശൂർ ഭാരതീയ വിദ്യാഭവനിൽ കോട്ടയ്ക്കൽ പി.എസ്.വി നാട്യ സംഘം അവതരിപ്പിച്ച കഥകളി
 
തൃശൂർ ജനറൽ ആശുപത്രിക്ക് മുൻപിൽ തീർച്ച വെള്ളച്ചാട്ടത്തിൻ്റെ മാതൃക
  TRENDING THIS WEEK
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി കളക്ടറിലേറ്റിലേക്ക് നടത്തിയ മാർച്ച്
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com