EDITOR'S CHOICE
 
മലപ്പുറം വെള്ളിക്കമ്പറ്റ മങ്കട അന്ധവിദ്യാലയത്തിൽ നടന്ന വിദ്യാത്ഥികളുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് ശേഷം വിരലിൽ പതിപ്പിച്ച മഷിയുമായി നിൽക്കുന്ന കുട്ടികൾ .പൂർണമായും അന്ധരായ വിദ്യാർത്ഥികൾക്കായി ബ്രെയിൽ ലിപിയിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ സ്ഥാനാർഥി പട്ടിക ഉപയോഗിച്ചായിരുന്നു ഇലക്ഷൻ.
 
കാറ്റിലുലയത്തെ...ശക്തമായ കാറ്റുവീശുമ്പോൾ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്നയാൾ. കണ്ടൈനർ റോഡിൽ നിന്നുള്ള കാഴ്ച്ച
 
മാനമിരുണ്ടു...മാനത്ത് ഇരുണ്ടുകൂടിയ കാർമേഘം. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
 
കാറ്റിനെ തടുക്കാൻ...എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടുന്നവർ
 
കാറ്റിൽ മറിഞ്ഞ്...എറണാകുളം മറൈൻഡ്രൈവിൽ ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് വീണത് എടുത്തുയർത്തുന്നവർ
 
കരുതൽ...എറണാകുളം മറൈൻഡ്രൈവിൽ അനുഭവപ്പെട്ട ചുഴലിക്കാറ്റിൽ ഭിന്നശേഷിക്കാരന്റെ മുച്ചക്ര വാഹനത്തിൽ കാറ്റുപിടിച്ചപ്പോൾ തെറിച്ച് പോകാതിരിക്കാൻ സമീപത്താ തൂണിൽ പിടിച്ച് നിന്ന് സഹായിക്കുന്നയാൾ
 
നവീകരിക്കുന്ന ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം
 
ശംഖുമുഖം ബീച്ചിലെ മനോഹരമായ സായാഹ്‌നം
 
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്.
 
വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വസതിയിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നടുവട്ടം മാറാട് ജീനരാജാ ദാസ് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയപ്പോൾ.
 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയ ചിന്നക്കട ക്രേവൺ സ്കൂളിലെ വിദ്യാർത്ഥികൾ. പാത്തുമ്മ എന്ന കഥാപാത്രം ആടിന് തീറ്റ നൽകുന്നു. ചിന്നക്കട ബസ്ബേയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ജയമോഹൻ തമ്പി
 
ഒരു പരാതിയുണ്ട്… കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനം മാവൂർ കടോടി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകുന്നയാൾ
 
വഴിയൊരക്കെണി...കാൽനടക്കാർ സഞ്ചരിക്കുന്ന ഫുട്പാത്ത് കാനായുടെ ഇരുമ്പ് മൂടി മോഷണം പോയതിനാൽ വഴിയോര കച്ചവടക്കാർ അപകടം ഒഴിവാക്കാൻ പ്ലാസ്റ്റിക് ട്രൈയും മറ്റു സാധനങ്ങളും വച്ച് മൂടിയിരിക്കുന്ന നിലയിൽ .തൃശൂർ ജില്ലാ ആശുപത്രിയ്ക്ക് സമീപത്തു നിന്നുമുള്ള ചിത്രം.
 
കുന്ന്യോ മലയിൽ സോയിൽ നെയിലിം ങ് പ്രവർത്തി പുരോഗമിക്കുന്ന നിലയിൽ.
 
കോഴിക്കോട് വെള്ളയിൽ ബീച്ചിൽ കഴിഞ്ഞദിവസം രാത്രി കണ്ട വെള്ളിമൂങ്ങ.
 
വർണ്ണപ്പൂങ്കാവനം...കോട്ടയം കൊല്ലാട് കിഴക്ക്പുറം പാടശേഖരത്തിൽ പൂവണിഞ്ഞ ആമ്പൽപൂക്കൾക്കിടയിൽ ഇരതേടുന്ന നീലക്കോഴി.
 
കനത്ത മഴയെ തുടർന്ന് ഉണ്ടായ കടൽക്ഷോഭത്തിൽ കാസർകോട് നെല്ലിക്കുന്ന് കാവുഗോളി കടപ്പുറത്തെ റോഡ് മുഴുവനായും തകർന്നപ്പോൾ.
 
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ മുങ്ങിയ ബോട്ട് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ
 
ഓടയിൽ നിന്ന്... മലയാളികളുടെ അഭിമാനമായ നടൻ സത്യനല്ല ഇതിലെ നായകൻ, മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധത്തിനും മാലിന്യങ്ങൾക്കുമിടയിൽ സ്വന്തം കർമ്മത്തിൽ മടികൂടാതെ മുഴുകുന്ന ഈ മനുഷ്യൻതന്നെയാണ് ഈ നാടിന്റെ നായകൻ. കോഴിക്കോട് മാവൂർ റോഡിലെ ഓടയ്ക്കടിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കോർപ്പറേഷൻ തൊഴിലാളി.
 
അന്താരാഷ്ട്ര കയാക്കിംഗ് മത്സരത്തിന് മുന്നോടിയായി ഇരുവഞ്ഞി പുഴയിൽ പരിശീലനം നടത്തുന്ന താരങ്ങൾ.വഞ്ഞി പുഴയിൽ പരിശീലനം നടത്തുന്ന താരങ്ങൾ
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും ഇടുക്കിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ മുന്നേറ്റം തടയാനുള്ള ആലപ്പുഴയുടെ ശ്രമം.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ മുന്നേറ്റം തടയുന്ന മലപ്പുറം ജില്ലാ ടീം.
 
ജില്ലാ വിദ്യാഭ്യാസ വകുപ്പ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സുബ്രതോ മൂഖർജി ജില്ലാ സ്‌കൂൾ തല ഫുട്‌ബോൾ മത്സരത്തിൽ ജി.വി.എച്ച്‌.എസ്‌.എസ്‌ ദേശമംഗലവും തിരുവളയന്നൂർ എച്ച്‌.എസ്‌.എസ്‌ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ആൻഡ് സീനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഷൂട്ട് അറ്റ് സൈറ്റ്... തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജില്ലാ റൈഫിൾ ഷൂട്ടിങ് ഓപ്പൺ ചാംപ്യൻഷിപ്പിൽ ഓപ്പൺ സൈറ്റ് 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മത്സരിക്കുന്നവർ.
 
വാമോസ്...അർജൻ്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലെ ഒരു കടയിൽ പ്രദർശിപ്പിച്ച മെസ്സിയുടെ മുഖമുള്ള ടീഷർട്ടുകൾ.
 
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
 
അവകാശ കാത്തിരിപ്പിൽ.... കേരളാ ഖാദി വർക്കേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ കളക്ടറേറ്റിനു മുന്നിൽ ഖാദി തൊഴിലാളികൾ നടത്തിയ ധർണ്ണ
 
വാ തുറക്ക് കൊമ്പാ... തൃശൂർ ശങ്കരംകുളങ്ങര ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആനയൂട്ടിൽ നിന്ന്
 
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് അംഗങ്ങൾ അജണ്ട വലിച്ചു കീറുമ്പോൾ വൈസ് ചെയർപേഴ്സൺ ജെസി ആന്റണി തടയുന്നതിന് ശ്രമിക്കുന്നു
 
അഞ്ചു പതിറ്റാണ്ടുകാലം തൃശൂർ പൂരത്തിൽ പങ്കെടുത്ത ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ മണികണ്ഠൻ്റ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ കാലുയർത്തി അഭിവാദ്യം ചെയ്യുന്ന ഗജവീരൻ
 
ഗജ നമസ്സ്കാരം... അഞ്ചു പതിറ്റാണ്ടുകാലം തൃശൂർ പൂരത്തിൽ പങ്കെടുത്ത ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ മണികണ്ഠൻ എന്ന ആനയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ അഭിവാദ്യം അർപ്പിക്കുന്ന ഗജവീരന്മാർ.ത്തിലെ മണികണ്ഠൻ എന്ന ആനയുടെ പൂർണ്ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിൽ അഭിവാദ്യം അർപ്പിക്കുന്ന ഗജവീരന്മാർ
 
പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ യ​യഥാർത്ഥ ഉ​പ​ഭോ​ക്താ​വി​ന്‍റെ കൈ​വ​ശ​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​നുള്ള മ​സ്റ്റ​റിഗിന് വേണ്ടി തൃശൂർ പൂത്തോളിലെ ഒരു ഗ്യാസ് ഏജസിക്ക് മുൻപിൽ ക്യൂനിൽക്കുന്ന വരുടെ നീണ്ട നിര. ഗ്യാസ് ഏജൻസിക്ക് മുൻപിലെ നീണ്ട നിര ഒഴിവിക്കാൻ വാർഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും സംവിധാനം ഏർപ്പെടുത്തണ മെന്ന് ആവശ്യ ഉയർന്നിരുന്നു
 
പോർട്ട് കൊല്ലം ഹാർബറിൽ എത്തിയ വള്ളത്തിൽ നിന്ന് കുട്ടയിലേക്ക് കിളിമീൻ മാറ്റുന്ന മത്സ്യത്തൊഴി​ലാളി​കൾ.
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com