EDITOR'S CHOICE
 
കൈയ്യെത്തും ദൂരത്ത്... നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ആലപ്പുഴ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ ഫ്ളക്സ് ബോർഡിലേക്ക് വളർന്നിറങ്ങിയ സമീപത്തെ മാവിലെ മാങ്ങകൾ. പഴവീട് നിന്നുള്ള കാഴ്ച.
 
ഇരട്ട തീയാട്ട് ... കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഇരട്ട തീയാട്ട്
 
തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കുന്നത്തുകാലിനടുത്ത് വണ്ടിത്തടത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ ബി. ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ കെ. അണ്ണാമലൈയും എൻ.ഡി.എ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറും ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
 
കൊല്ലം ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന്റെ തിരെഞ്ഞടുപ്പ് പ്രചരണാർത്ഥം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് മുതൽ ചിന്നക്കട ബസ് ബേ വരെ നടന്ന റോഡ് ഷോയിൽ തമിഴ്‌നാട് എൻ. ഡി. എ.സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ചിന്നക്കട ബസ് ബേയിൽ പ്രവർത്തകരോട് സംസാരിച്ചപ്പോൾ.
 
കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ തിരഞ്ഞടുപ്പ് പ്രചരത്തിന്റെ ഭാഗമായി കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് മുതൽ ചിന്നക്കട ബസ് ബേ വരെ നടന്ന റോഡ് ഷോയിൽ പങ്കെടുത്തവർ
 
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
 
കുടം ഉറപ്പിക്കാം..ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് റോഡ് ഷോ നടത്തുന്നതിനിടയിൽ ബിജെപി ദേശീയ പ്രസിഡൻറ് ജെപി നദ്ദ കുടം ചിഹ്നത്തിൻറെ ബോർഡ് ഉറപ്പിച്ച് വയ്ക്കുന്നു.ജില്ലാപ്രസിഡൻറ് ജി.ലിജിൻ ലാൽ സമീപം
 
ഇന്ത്യൻ പോസ്റ്റ്...വിവര സാങ്കേതിക വിദ്യയിൽ ലോകം മുൻപോട്ട് കുതിക്കുമ്പോഴും സാധാരണക്കാരൻ്റെ ആശ്രയമായ രാജ്യത്തെ പോസ്റ്റൽ സംവിധാനം ഇപ്പോഴും സജീവമാണ്. കാഞ്ഞിരപ്പള്ളി ജംഗ്ഷനിലെ പോസ്റ്റ് ബോക്സിൽ നിന്നും കത്തുകൾ എടുക്കുന്ന ജീവനക്കാരൻ
 
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെയും 62-ാമത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന് ശിവഗിരി മഠത്തിന്റെ ഉപഹാരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകുന്നു.സ്വാമി അസംഗാനന്ദഗിരി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ സമീപം
 
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ യുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികന്റേയും 62-മത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മഹാസാമാധിയിൽ ദർശനത്തിന് ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നു.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം
 
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ യുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികന്റേയും 62-മത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റേയും ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു .വി.കെ മുഹമ്മദ്,സ്വാമി അസംഗാനന്ദഗിരി,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ സമീപം
 
പള്ളൂരുത്തി കടേഭാഗം കൊത്തലഗോയിൽ അന്തേവാസികൾക്കായി ചിത്രകലാ അദ്ധ്യാപകൻ ആർ.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രകലാ ക്യാമ്പിൽ നിന്ന്. ചിത്രകലയിൽ ഇരുപത്തിയഞ്ച് വർഷം പൂത്തിയാക്കുന്നതിന്റെ ഭാഗമായി ഇരുപത്തിയഞ്ച് ഇടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്
 
നാടിന് സമർപ്പിച്ച പാളയം ശ്രീമഹാഗണപതി ക്ഷേത്രം. തൊട്ടടുത്തായി പാളയം മുസ്ലിം ജമാ അത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും കാണാം
 
ദീപപ്രകാശം... തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാടിൽ വിളക്കെടുത്ത ബാലികമാർ.
 
സംസ്‌ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്ത് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ ഡോ .ആർ.എൽ.വി രാമകൃഷ്ണൻ ചേട്ടൻ കലാഭവൻ മണിയുടെ നാടൻ പാട്ട് കുട്ടികളോടൊത്ത് പാടുന്നു
 
സംസ്‌ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്ത് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പിൽ ഡോ .ആർ.എൽ.വി രാമകൃഷ്ണൻ ചേട്ടൻ കലാഭവൻ മണിയുടെ നാടൻ പാട്ട് കുട്ടികളോടൊത്ത് പാടുന്നു
 
വെള്ളം സ്റ്റോക്കാട്ടാ ...ആനപ്പുറത്തിരിക്കുന്ന ആളുകൾക്ക് കുടിക്കാനായി മിനറൽ വാട്ടർ കുപ്പികൾ ആനയുടെ ചങ്ങലയിൽ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന കാഴ്ച. പടിഞ്ഞാറെ ഗോപുര നടയിൽ നിന്നുമുള്ള ചിത്രം .
 
ഇലക്ഷനും കട്ടനും സ്ട്രോങ്ങാ...ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കുടിക്കാൻ കട്ടൻ ചായ നൽകിയപ്പോൾ. എച്ച്. സലാം എം. എൽ. എ സമീപം
 
കത്തിപ്പോകുമോ...കനത്ത ചൂട് വകവയ്ക്കാതെ ആലപ്പുഴ ബീച്ചിന് സമീപത്തെ ഹോഡിംഗ് തൂണുകളിൽ പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
ആവേശം ആകാശത്ത്...തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
 
അത്രമേൽ പ്രിയപ്പെട്ടവൻ... കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുനക്കരയിൽ നടന്ന പൊതുസമ്മേളനത്തിനെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ കാത്തുനിന്ന കൂടല്ലൂർ വിസിറ്റേഷൻ കോൺവെന്റിലെ സിസ്റ്റർ മേരി സാബ തിരക്കിനിടയിൽ രാഹുൽ ഗാന്ധിയെ തൊട്ടപ്പോൾ. ഡൽഹി ഹോളി ഫാമിലി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കാലത്ത് സോണിയഗാന്ധിക്ക് പ്രിയങ്ക ഗാന്ധി ജനിച്ചപ്പോൾ ഇരുവരെയും പരിചയിച്ച സിസ്റ്റർ മേരി സാബ കുട്ടിയായിരുന്ന രാഹുൽ ഗാന്ധിയെ പിന്നീട് ഇപ്പോഴാണ് അടുത്ത് കാണുന്നത്.
 
കണ്ണൂർ മാവിലാക്കാവ് വിഷു ഉത്സവത്തിൻ്റെ ഭാഗമായി മാവിലായി മൂന്നാം പാലം നാലാഞ്ചിറ വയലിൽ നടന്ന അടിയുത്സവത്തിൽ നിന്ന്.
 
കണ്ണൂർ മാവിലാക്കാവ് വിഷു ഉത്സവത്തിൻ്റെ ഭാഗമായി മാവിലായി മൂന്നാം പാലം നാലാഞ്ചിറ വയലിൽ നടന്ന അടിയുത്സവത്തിൽ നിന്ന്.
 
കണ്ണൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥന്റെ പ്രചരണാർത്ഥം കണ്ണൂർ മട്ടന്നൂരിൽ നടന്ന എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ പുഷ്പഹാരം അണിയിക്കുന്നു.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ‌ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
 
ജലരാജാക്കന്മാർ... മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനത്തിൽ.
 
സൺസെറ്റ് ക്രിക്കറ്റ് ...സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  ശങ്കുമുഖം ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ .
 
തൃശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്നതിനായ് ജില്ലാ ആസൂത്രണ ഭവനിൽ ഒരുക്കിയ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തി ഫോറ്റസ് ഉദ്യോഗസ്ഥൻ മഷി പുരട്ടിയ കൈവിരൽ ഉയർത്തി കാണിക്കുന്നു
 
കേരള സർക്കാർ പിടിച്ചുവെച്ച വേതന കുടിശ്ശിക ഉടൻ നൽകണ മെന്നാവശ്യപ്പെട്ട് സ്കൂൾ പാചക തൊഴിലാളികൾ തൃശൂർ കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച ധർണ
 
ഇരട്ട തീയാട്ട് ... കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഇരട്ട തീയാട്ട്
 
നേർക്ക് നേർ...ചേമ്പർ ഓഫ് കൊമേഴ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ചേമ്പർ ഹാളിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥികളുമായുള്ള നേർക്കാഴ്ച പരിപാടിക്ക് എത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് സുനിൽകുമാറും,യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനും സൗഹൃദം പങ്കിടുന്നു൦.
 
ഇന്ത്യൻ പോസ്റ്റ്...വിവര സാങ്കേതിക വിദ്യയിൽ ലോകം മുൻപോട്ട് കുതിക്കുമ്പോഴും സാധാരണക്കാരൻ്റെ ആശ്രയമായ രാജ്യത്തെ പോസ്റ്റൽ സംവിധാനം ഇപ്പോഴും സജീവമാണ്. കാഞ്ഞിരപ്പള്ളി ജംഗ്ഷനിലെ പോസ്റ്റ് ബോക്സിൽ നിന്നും കത്തുകൾ എടുക്കുന്ന ജീവനക്കാരൻ
 
സമാപന താണ്ഡവം...തൃശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് നടത്തിയ പകൽ വെടിക്കെട്ടിൽ നിന്നും.
 
അപ്പോ ഇനി അടുത്ത കൊല്ലത്തെ പൂരത്തിന്... തൃശൂർ പൂരത്തിന് സമാപനം കുറിച്ച് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്തെത്തി ഉപച്ചാരം ചൊല്ലി പിരിയുന്നു. ഫോട്ടോ: അമൽ സുരേന്ദ്രൻ
 
ആറ്റിങ്ങൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടി ശോഭനയെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ .ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ,നഗരസഭാ വാർഡ് കൗൺസിലർ പി.വി മഞ്ജു എന്നിവർ സമീപം
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
അമൃത് ഭാരത്‌ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുൻവശം പൊളിച്ചു നീക്കുന്നു
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
കാസർകോട് ലോകസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ, മടക്കര മത്സ്യബന്ധന തുറമുഖത്ത് വോട്ടഭ്യർഥിക്കുന്നു
കാസർകോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ.അശ്വിനി മൊട്ടാമ്പ്രത്ത് വോട്ടഭ്യർത്ഥിക്കുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com