കോട്ടയം കോടിമത പള്ളിപ്പുറത്തു കാവിനു സമീപം ലോറിയിൽ നിന്ന് ഗോതമ്പു ചാക്കുകൾ എം.സി റോഡിൽ വീണപ്പോൾ. ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഗോതമ്പ് നീക്കം ചെയ്യുന്നു
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കണ്ണൂർ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി ഉത്സവത്തിൽ കെട്ടിയാടിയ വിഷകണ്ഠൻ തെയ്യം ഭക്തർക്ക് അനുഗ്രഹം നൽകുന്നു
കങ്കുവാ എന്ന ചിത്രത്തിൻ്റെ പ്രൊമോഷന്റെ ഭാഗമായി തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നടൻ സൂര്യ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
എറണാകുളം കടവന്ത്രയിൽ കായലിൽ പോള മൂടിയ നിലയിൽ
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ ടേബിൾ ടെന്നീസിൽ സ്വർണ്ണം നേടിയ തൃശ്ശൂർ ടീമംഗങ്ങളായ ജോവന്ന ജെനിൽ,അമയ ലിയ അനൂപ്,ജൂലിയ ജിജോ,സരയു ടി.എസ്,ദേവിക പി.എസ് എന്നിവർ.
നാറാത്ത് മുണ്ടോൻ വയൽ തറവാട് മുത്തപ്പൻ ദേവസ്ഥാനത്ത് കെട്ടിയാടിയ എടലാപുരത്ത് ചാമുണ്ഡി തെയ്യം.
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ പ്രതീക്ഷ കാശി ,വൈജയന്തി കാശി എന്നിവർ അവതരിപ്പിച്ച കുച്ചുപ്പുടി
സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കോതമംഗലം മാർബേസിൽ സ്കൂൾ ഏറണാകുളത്തിന്റെ ജീന ബേസിൽ റെക്കാഡോടെ സ്വർണം നേടുന്നു.
ബി.ജെ.പി. കർഷക മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിൻ്റെ താങ്ങുവില കേന്ദ്രസർക്കാറിന് ആനുപാതികമായി കേരളസർക്കാർ വർദ്ധിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ ട്രാക്ടർ റാലി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ . ശോഭ സുരേന്ദ്രൻ എന്നിവർ .
ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ നേതൃത്വത്തിൽ നിയുക്ത ശബരിമല മേൽശാന്തിക്ക് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ആദരവ് നൽകുന്നു
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്വർണം നേടിയ വി.വി.രോഹിത് ചന്ദ്രൻ (ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് ) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയിൽ സ്വർണം നേടിയ വി.വി.രോഹിത് ചന്ദ്രൻ (ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് ) ഫോട്ടോ: ശ്രീധർലാൽ.എം.എസ്
യു ആർ പ്രദീപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ നാട്ടിക എം.എൽ.എ ഗീതാ ഗോപിയുമായി സ്നേഹ സംഭാഷണത്തിൽ .
കൽപ്പാത്തി സംഗീതോത്സവത്തിൽ കലാശ്രീ എസ്. ആർ മഹാദേവ ശർമയും കലാശ്രീ എസ്.ആർ. രാജശ്രീ അവതരിപ്പിച്ച വയലിൻ കച്ചേരി.
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ്. പൊതുയോഗം മേപ്പറമ്പിൽ മുൻ കെ.പി.സി.സി. പ്രസിഡൻ്റ കെ. മുരളിധരൻ ഉദ്ഘാടനം ചെയ്ത ശേഷം സ്ഥാനാർത്ഥി രാഹുൽ മാങ്കുട്ടത്തിലും വി.കെ. ശ്രീകണ്ഠൻ എം.പി. വടകര എം. പി. ഷാഫി പറമ്പിൽ ഡി സി.സി . പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവർ ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയുന്നു .
കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു
ചരിത്രകാരൻ എം.പ്രഭാകരൻ തമ്പി രചിച്ച നോവൽ 'മുഗ്ദ്ധാനുരാഗസ്പന്ദനങ്ങളുടെ' പ്രകാശനം മയ്യനാട് മാധവ വിലാസത്തിൽ (തൊടിയിൽ) 'സാഹിത്യ സായാഹ്നം' ചടങ്ങിൽ കേരള സർവകലാശാല ബയോ ഇൻഫൊർമാറ്റിക്സ് മുൻ മേധാവിയും ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. അച്യുത്ശങ്കർ.എസ്.നായർ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ജി.ആർ. ഇന്ദുഗോപന് നൽകി നിർവഹിക്കുന്നു
പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രണ്ടാംദിവസം പ്രദശനം കാണാനെത്തിയവർ.
വിപഞ്ചി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്തുന്ന നാട്യ വിപഞ്ചി രംഗ ത്തിൽ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം
കുട്ടി വര... ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത കുട്ടി വരച്ച ചിത്രം കാണിക്കുന്നു
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുക്കുമ്പോൾ വെളിയിൽ ആകാംഷയോടെ നോക്കി നിൽക്കുന്ന രക്ഷിതാക്കൾ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ വിരാജ ,ശ്യാംജിത്ത് കിരൺ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ വിരാജ ,ശ്യാംജിത്ത് കിരൺ എന്നിവർ അവതരിപ്പിച്ച ഭരതനാട്യം
കൽപ്പാത്തി സംഗീതോത്സവത്തിൽ ഗവ: ചിറ്റൂർ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത കച്ചേരിയിൽ നിന്ന്.
തുലാം പെയ്ത്...ഇന്നലെ പെയ്ത മഴയിൽ തൃശൂർ പോസ്റ്റോഫീസ് റോഡിൽ നിന്നുമുള്ള ചിത്രം
മധുരം നുകർന്ന് ----ഒരുവാഴയിൽ നിന്ന് മറ്റ് വാഴകളിലേക്ക് പറന്ന് പറന്ന് തേൻകുടിച്ച് പോകുന്ന നരിച്ചീറുകൾ, പത്തമംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനുസമീപമുള്ള വീട്ടുവളപ്പിലെ വാഴത്തോട്ടത്തിൽ നിന്ന് ് പകർത്തിയ ചിത്രം.
തൊടുപുഴ കോട്ടപ്പാറയിൽ ദൃശ്യ വിരുന്ന് കാണാനെത്തിയവർ
അന്തിച്ചോപ്പിൽ കൂടണയാൻ-----ജില്ലയിലെ ഇടത്താവളത്തിൽ ഒരുമാസത്തോളമായി നടന്ന സ്വകാര്യ കമ്പിനിയുടെ മേളയവസാനിച്ചപ്പോൾ നിർമ്മാണസാമിഗ്രികൾ നേരം വൈകിയും അഴിച്ചുമാറ്റുന്ന തൊഴിലാളികൾ.
ആരോ വഴിയിൽ ഉപേക്ഷിച്ചുപോയ കുപ്പിയിലെ പാൽ അടപ്പുതുറന്ന് കുടിക്കുന്ന കുരങ്ങൻ, ശബരിമല കാനനപാതയിൽ പ്ളാപ്പള്ളിയിൽ നിന്നുള്ള കാഴ്ച.
തലവിൽ ആഞ്ജനേയ മഠം വിഷ്ണുമായ ദേവസ്ഥാനത്ത് കെട്ടിയാടിയ തീക്കുട്ടിച്ചാത്തന്റെ പുറപ്പാട്