EDITOR'S CHOICE
 
കട്ടച്ചിറ സെന്റ് മേരീസ് പളളി കുടുംബകല്ലറയിൽ മറിയാമ്മ രാജന്റെ മൃതദേഹം സാംസ്കരിച്ചതിനാൽ യാക്കോബായ സഭ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്നിരുന്ന സഹനസമരം അവസാനിപ്പിക്കുന്നതായ് സമരപ്പന്തലിൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്‌പ്രഖ്യാപിക്കുന്നു. തോമസ് മാർ അലക്സന്ത്രയോസ് ഉൾപ്പെടെ പ്രമുഖർ സമീപം
 
പറളി ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ മന്ത്രി സി. രവീന്ദ്രനാഥിനെ വേദിയിലെക്ക് സ്വീകരിക്കുന്നു. കോങ്ങാട് എം.എൽ.എ കെ.വി.. വിജയദാസ് സമീപം
 
സുൽത്താൻ ബത്തേരി അസ്സംപ്‌ഷൻ ആശുപത്രിയുടെ ലഹരി മുക്ത വിഭാഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ രാഹുൽ ഗാന്ധി
 
വാളയാർ സഹോദരിമാരുടെ ദുരൂഹമരണത്തിൽ കോടതി വെറുതെ വിട്ട പ്രതി അട്ടപ്പള്ളം സ്വദേശി കൂട്ടിമധു എന്ന എം. മധുവിനെ നാട്ടുകാർ മർദ്ധിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപുത്രിയിൽ ചികിത്സ തേടിയെത്തിയപ്പോൾ.
 
ഹാപ്പി ക്രിസ്മസ്...സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ ക്രിസ്മസ് പാപ്പാമാരുടെ റാലി
 
ഗജരാജ പ്രണാമം ...ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് ഗുരുവായൂർ കേശവന്റെ അനുസ്മരണത്തിന്റെ ഭാഗമായി കേശവന്റെ പ്രതിമയെ വണങ്ങുന്ന ആന
 
ദളിത് - ആദിവാസി മഹാസഖ്യത്തിന്റെ ആഭിമുക്യത്തിൽ അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച ഡോ.ബി.ആർ. അംബേദ്ക്കറിന്റെ 64 -മത് അനുസ്മരണ സമ്മേളനം മന്ത്രി .എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു. നെയ്യാറ്റിൻകര സത്യശീലൻ, എൻ പീഡംബരക്കുറിപ്പ്, പി രാമഭദ്രൻ തുടങ്ങിയവർ സമീപം.
 
എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിച്ച കേരള ബാംബൂ ഫെസ്റ്റ് 16-മത് എഡിഷൻ ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്ത ശേഷം സ്റ്റാളുകൾ നോക്കിക്കാണുന്നു. മേയർ സൗമിനി ജെയിൻ, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ബിജു എന്നിവർ സമീപം
 
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ പുരുഷവിഭാഗം കേരളനടനം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സൂരജ് എസ്. വിഷ്ണു ആയുർവേദ കോളേജ് ഷൊർണൂർ
 
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിലെ മോഹിനിയാട്ടം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന എം.ആർ, ശാന്തിഗിരി ആയുർവേദ കോളേജ്, പാലക്കാട്
 
ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിൽ തിരുവാതിരകളിയിൽ മത്സരിക്കുന്ന കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് ടീം
 
കോട്ടയത്ത് ആരംഭിച്ച ആരോഗ്യ സർവകലാശാല മദ്ധ്യമേഖലാ കലോത്സവത്തിൽ തിരുവാതിരകളിയിൽ മത്സരിക്കുന്ന ഷൊർണൂർ പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ടീം. മത്സരത്തിൽ രണ്ടാം സ്ഥാനം നേടി
 
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സജ്നയും സംഘവും അവതരിപ്പിച്ച ഭജ മാനസ സംഗീത കച്ചേരിയിൽ നിന്നും .
 
തൈക്കാട് ഗണേശത്തിൽ നടന്ന സൂര്യഫെസ്റ്റിവെലിൽ രശ്‌മി മേനോനും സംഘവും അവതരിപ്പിച്ച അയ്യപ്പ ചരിതം മോഹിനിയാട്ടം.
 
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ആരംഭിച്ച മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കലാക്ഷേത്രത്തിലെ പൂർവ്വ വിദ്യാർഥികളായ കലാമണ്ഡലം പാർവ്വതിയും, കലാമണ്ഡലം മാളവികയും അവതരിപ്പിച്ച ഭാരതനാട്ട്യം.
 
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ വിദ്യാ പ്രദീപ് അവതരിപ്പിച്ച മോഹിനിയാട്ടം.
 
ക്രിസ്മസ് ചൂടിൽ... സി.എസ്.ഐ മധ്യകേരള മഹായിടവക സ്ത്രീ ജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് ഉത്സവത്തിന്റെ ഭാഗമായി ക്രിസ്മസ് പാപ്പാമാരുടെ റാലി കോട്ടയം നഗരത്തിലൂടെ കടന്നുപോയപ്പോൾ
 
ചുണ്ടിലെലി... ചുണ്ടനെലിയെ കൊത്തിപ്പറക്കുന്ന കാക്ക. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്ച
 
കായലിൽ നിന്ന് മീൻ കൊത്താനായി എത്തിയ കൊക്കുകൾ. എറണാകുളം ചിലവന്നൂർ കായലിൽ നിന്നുള്ള കാഴ്ച.
 
ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിന് ഒരുങ്ങി നിൽക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
 
തലക്ക് മീതെ... തലപോയ തെങ്ങിനുമേൽ കൂടുകൂട്ടിയ തത്തകൾ. കോട്ടയം തെള്ളകത്ത് നിന്നുള്ള കാഴ്‌ച.
 
പിൻ സീറ്റിലെ യാത്ര ! വയനാടിൻ്റെ അതിർത്തി ഗ്രാമമായ ഗുണ്ടൽപേട്ടയിൽ ഓട്ടോറിക്ഷയുടെ ഡിക്കിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന നാട്ടുകാർ. കേരളത്തിൽ ഇരുചക്ര വാഹനങ്ങളുടെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റും കാറിലുള്ളവർക്കെല്ലാം സീറ്റ് ബെൽറ്റും നിർബന്ധമാവുകയാണ്
 
തീറ്റയല്ല കൂടൊരുക്കാനാ... കൂടൊരുക്കാൻ ഉണങ്ങിയ പുൽ നാമ്പുമായി പറന്നുപോകുന്നചുട്ടി അറ്റ കിളി. ഓൾഡ് സ്പോട്ടെഡ് മുനിയ വിഭാഗത്തിൽ പെട്ട ഈ കിളികൾ പുല്ലും മുളയിലകളും ഉപയോഗിച്ചാണ് സാധാരണ കൂടൊരുക്കാറുള്ളത്.
 
ചെറിയൊരു ബ്രേയ്ക്കിന് ശേഷം പിന്നെയും മഴയെത്തി. കൽപ്പറ്റ നഗരത്തിൽ നിന്നുള്ള കാഴ്ച.
 
പറന്നാലും വിടില്ല... ബീച്ച് ഗെയിംസിനോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന കബഡി മത്സരത്തില്‍ ഈവ്നിംഗ് ബ്രദേഴ്‌സ് നല്ലളവും കാപ്‌സ് വടകരയും തമ്മില്‍ ഏറ്റുമുട്ടിയപ്പോൾ
 
ആൾ ഇന്ത്യ പോസ്റ്റൽ ഹോക്കി ടൂർണമെന്റിൽ മദ്ധ്യപ്രദേശും കർണാടകയും തമ്മിലുള്ള മത്സരത്തിൽ നിന്നും. മത്സരത്തിൽ മദ്ധ്യപ്രദേശ് വിജയിച്ചു.
 
എലൈറ്റ് വുമൺസ് ദേശീയ ബോക്സിങ് ചാമ്പ്യാൻഷിപ്പിൽ 64-69 കിലോ വിഭാഗത്തിൽ ഹിമാചൽ പ്രദേശ് താരം ശ്രീട്ടിമാ താക്കൂറും റെയിൽവേയുടെ മീനാ റാണിയും ഏറ്റുമുട്ടിയപ്പോൾ
 
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മേയേഴ്സ് കപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിൽ ഗോകുലം എഫ്.സി.യെ പരാജയപ്പെടുത്തിയ എസ്.ബി.ഐ കേരള ടീമിന്റെ ആഹ്ലാദം.
 
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷികാർക്കായുള്ള കായിക മത്സരത്തിൽ നിന്ന്.
 
കേരളബ്ലാസ്റ്റേഴ്സിനെതിരെ എഫ്.സി. ഗോവയുടെ സെർജ്നെ മൗർട്ടട ഫാൾ ഗോൾ നേടുന്നു.
 
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മേയേഴ്സ് എവറോളിംഗ്‌ ഗോൾഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ സെമിഫൈനിൽ മത്സരത്തിൽ കെ.എസ്.ഇ.ബിയും, എസ്.ബി.ഐ കേരളയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ. കെ.എസ്.ഇ.ബിക്ക് ഏതിരെ മൂന്ന് ഗോളുകൾക്ക് എസ്.ബി.ഐ കേരള വിജയിച്ചു.
 
ചവിട്ടി പൊങ്ങി... കോട്ടയം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ ചവിട്ടിപൊങ്ങൽ മത്സരത്തിൽ നിന്ന്.
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ
 
നിശാഗന്ധിയിൽ നടന്ന സുപ്രീയാ കേരളകൗമുദി മെയ് ഫ്‌ളവർ 2019ൽ ഷംനാ കാസിമും സംഘവും അവതരിപ്പിച്ച നൃത്തം.
 
നന്മ മനസിന് നന്ദിയുടെ ചിരി... മലപ്പുറം എടക്കര സ്വദേശി ജംഷീലയുടെ ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് ഗുരുതര ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്‌ത്രക്രിയ വേണമെന്നും ആവശ്യപ്പെട്ടുള്ള ഫേസ്‌ബുക്ക് പോസ്‌‌റ്റ് കണ്ട് ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും തുടർ നടപടികളെടുക്കാനും അടിയന്തര നിർദേശം നൽകിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്. എറണാകുളം ലിസി ആശുപത്രിയിൽ അടിയന്തര ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് തിരികെ പോകുന്നു.
 
24-മാത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിൽ നിന്നും
 
24-മാത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി ഏരീസ് പ്ലെക്സിൽ ചിത്രം കാണുവാൻ എത്തിയ മന്ത്രി എ കെ ബാലനും കുടുംബവും
 
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള കാഴ്ചകൾ
 
24-മത് ഐ.എഫ്.എഫ്.കെ യുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയ ഡെലിഗേറ്റ്
 
24-മത് ഐ.എഫ്.എഫ്.കെ യുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിൽ ഉദ്ഘാടന ചിത്രം പാസ്സ്‌ഡ് ബൈ സെൻസർ വീക്ഷിക്കുന്ന ഡെലിഗേറ്റുകൾ
 
നിശാഗന്ധിയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ നടി ശാരദ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം. മന്ത്രി എ. കെ ബാലൻ സമീപം
 
24-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മലയാള സിനിമ ചരിത്രങ്ങൾ അടങ്ങിയ പുസ്തകം കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ കാരുണിനു നൽകി പ്രകാശനം ചെയ്യുന്നു. കമൽ, മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എ കെ ബാലൻ, വി കെ പ്രശാന്ത് എം.എൽ.എ, മേയർ കെ. ശ്രീകുമാർ, വി.കെ. മധു തുടങ്ങിയവർ സമീപം.
 
24-മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. റാണിജോർജ്, കമൽ, മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എ കെ ബാലൻ, കടന്നപ്പളളി രാമചന്ദ്രൻ, വിശിഷ്ടാതിഥി നടി ശാരദ, വി കെ പ്രശാന്ത് എം.എൽ.എ, മേയർ കെ .ശ്രീകുമാർ, വി കെ മധു, എം വിജയകുമാർ, പാളയം രാജൻ തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കോട്ടയം അഡീഷണൽ കോടതിയിൽ വിചാരണക്കെത്തിയ ബിഷപ്പ് ഫ്രാങ്കോ.
നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചാക്ക മേൽപ്പാലം.
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ കുഞ്ഞിനെ തൊട്ടിലിൽ ആട്ടി ഉറക്കുന്ന അമ്മ ശ്രീദേവി.
യുവ നടിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ പൾസർ സുനി കോടതിയിൽ വിചാരണയ്ക്ക് ഹാജരായ ശേഷം പുറത്തേക്ക് വരുന്നു.
"നിയമ -ലംഘനം..." ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്നു യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിനെ തുടർന്ന് ഹെൽമറ്റ് ധരിച്ചു നിയമപാലകരും ഇവയൊന്നും വകവയ്ക്കാതെ എത്തിയ യുവാവും.
വാലും ചുരുട്ടിയോടി... ഗാന്ധിനഗറിൽ അറവുശാലയുടെ പറമ്പിൽ നിന്ന് വിരണ്ടോടിയ എരുമ കുമാരനല്ലൂർ റെയിൽവേ ക്രോസിന് സമീപത്ത്കൂടി കുതിച്ചുപാഞ്ഞോടി. പിന്നീട് നീലിമംഗലത്തിന് സമീപത്ത് വെച്ച് എരുമയെ നാട്ടുകാർ പിടിച്ചുകെട്ടി.
സ്കൂട്ടായിക്കോ... കോട്ടയം പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം കഴിഞ്ഞു പോലീസ് സംരക്ഷണതയിൽ സുഹൃത്തിനൊപ്പം സ്കൂട്ടറിൽ എറണാകുളത്തേക്ക് പോകുന്ന ബിന്ധു അമ്മിണി.
ആദ്യം വല്ലാതെ പതറിപ്പോയെങ്കിലും രാഹുല്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ സധൈര്യം പരിഭാഷ തുടര്‍ന്ന വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി പൂജയെ അഭിനന്ദിക്കുന്ന രാഹുല്‍ ഗാന്ധി
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com