SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

80 കഴിഞ്ഞവരോട് എന്തിനീ അവഗണന

pension

സംസ്ഥാനത്ത് പതിനൊന്നാം ശമ്പളപരിഷ്കരണം നടപ്പിലാക്കിയപ്പോൾ, 2021 ഏപ്രിൽ ഒന്നു മുതൽ 80 വയസുകഴിഞ്ഞ പെൻഷൻകാർക്ക് പ്രതിമാസം ആയിരം രൂപ സ്പെഷ്യൽ അലവൻസ് നൽകാൻ തുടങ്ങി. എന്നാൽ യു.ജി.സി പെൻഷൻകാർക്ക് ഈ ആനുകൂല്യം നാളിതുവരെയും നൽകിയിട്ടില്ല. ധനകാര്യവകുപ്പിന്റെ അഭിപ്രായത്തിൽ യു.ജി.സി ശമ്പള പരിഷ്കരണത്തിൽ ആയിരം രൂപ അധികം നൽകാൻ വ്യവസ്ഥയില്ലെന്നാണത്രേ. യഥാർത്ഥത്തിൽ യു.ജി.സി വ്യവസ്ഥയനുസരിച്ച് 80 വയസിന് മേലുള്ളവർക്ക് അടിസ്ഥാനപെൻഷന്റെ 20ശതമാനം കൂട്ടി നൽകേണ്ടതാണ്. എന്നാൽ കേരളത്തിൽ യു.ജി.സി വ്യവസ്ഥകൾ മാനിക്കുന്നില്ല. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം.
-ഡോ.കെ.സുകുമാരൻ,
റിട്ട. പ്രിൻസിപ്പൽ,
ഗവ: ആർട്സ് കോളേജ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION