SignIn
Kerala Kaumudi Online
Tuesday, 10 November 2026 2.37 PM IST

തീർത്ഥാടനം സുഗമമാകട്ടെ ഡിജിറ്റൽ 'വഴികളിലൂടെ'

sabari-gril

ശരണ പാതകൾ ഉണരാൻ ഇനി ദിവസങ്ങൾ മാത്രം. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനം ഈ മാസം പതിനാറിന് ആരംഭിക്കും. തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രധാന ഇടത്താവളമായ നിലയ്ക്കലിലാണ് ഇക്കുറി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പമ്പയിലും സന്നിധാനത്തും നിലവിലുള്ള സംവിധാനങ്ങൾ നവീകരിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലായി. ഒരോ വർഷവും തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച്, അവർക്ക് പ്രസാദം നൽകി തൃപ്തരാക്കി മടക്കി അയയ്ക്കുന്നതാണ് വലിയ വെല്ലുവിളി. അരവണ, നെയ്യ് ക്ഷാമം ഭക്തരിൽ പലപ്പോഴും നിരാശയുണ്ടാക്കാറുണ്ട്. അരവണ പ്ളാന്റിന്റെ ഉത്പാദനശേഷി കൂട്ടാനുള്ള ശ്രമങ്ങൾ പൂർണമായിട്ടില്ല.

സേവനങ്ങൾക്ക്

ഡിജിറ്റൽ ടച്ച്

ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സർക്കാരും ദേവസ്വം ബോർഡും മുൻഗണന നൽകുന്നത്. അതിന് ഡിജിറ്റൽ പ്ളാറ്റ്ഫോമുകളെ കൂടുതൽ പ്രയോജനപ്പെടുത്തുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എ.ഐ സംവിധാനങ്ങളും ശബരി വെബ് പോർട്ടലുകളും വാട്സാപ്പ് ചാറ്റ് ബോട്ടുകളും തീർത്ഥാടകർക്കുള്ള സേവനത്തിന്റെ ഭാഗമാകും. ശബരി ചാറ്റ്ബോട്ടിലൂടെയും വാട്സാപ്പിലൂടെയും തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടാം. യാത്ര, ഗതാഗതം, താമസം, ആരോഗ്യസേവനങ്ങൾ, ദർശനം, അടിയന്തര സഹായം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ സംവാദരീതിയിൽ വിവരങ്ങൾ ലഭ്യമാക്കും.

വിവിധ വകുപ്പുകളുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവും ഡിജിറ്റലാക്കി. ബ്ലോക്ക് അടിസ്ഥാനത്തിൽ ഹാജർ രേഖപ്പെടുത്താനും ഹാജരാകാത്ത ജീവനക്കാർക്ക് സ്വയം അറിയിപ്പ് നൽകാനും കഴിയും. ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും നാലുമണിക്കൂർ ഇടവിട്ടുള്ള പ്രവർത്തന റിപ്പോർട്ടുകൾ പി.ഡി.എഫ് രൂപത്തിൽ സമർപ്പിക്കാം. ജീവനക്കാരുടെ പ്രവർത്തന വിലയിരുത്തൽ, യോഗങ്ങളുടെ മിനിട്ട്സ്, ഉത്തരവുകൾ, ചുമതലകൾ എന്നിവയും ഡിജിറ്റലാക്കി.

ഇ- വാഹന ചാർജിംഗ്

ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലയ്ക്കലിൽ രണ്ട് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നുണ്ട്. ഈ സീസണിൽ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രഖ്യാപനം. എങ്കിലും നടപടികൾക്ക് വേഗം പോര. പമ്പയിൽ ഒരു ചാർജിംഗ് കേന്ദ്രം മാത്രമാണ് നിലവിലുള്ളത്.

 എ.ഐ പാർക്കിംഗ്

തീർത്ഥാടകരുടെ വാഹനങ്ങളുടെ പാർക്കിംഗിന്റെ പേരിൽ നിലയ്ക്കലിൽ തർക്കങ്ങളും ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാൻ ഇത്തവണ പാർക്കിംഗ് പൂർണമായും എ.ഐ നിയന്ത്രണത്തിലാക്കി. 22 പാർക്കിംഗ് ഗ്രൗണ്ടുകളാണ് നിലവിലുള്ളത്. എന്നാൽ, രണ്ട് പാർക്കിംഗ് ഗ്രൗണ്ടുകളെ സംയോജിപ്പിച്ച് ഒന്നാക്കുന്നതിലൂടെ ഇക്കുറി 11 എണ്ണമാകും ഉണ്ടാകുക. ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും എ.ഐ ക്യാമറകളുടെ നിയന്ത്രണത്താലാകും. പൊലീസ് മൂന്ന് കോടി ചെലവഴിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ, ചെളി നിറഞ്ഞതാണ് റോഡുകൾ. ഇവ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ശബരിമലയിൽ എത്തി നിർദ്ദേശിച്ചിട്ടും സ്പീഡ് പോര. അതേസമയം, പാർക്കിംഗ് ഗ്രൗണ്ടിലേക്ക് കയറാനും പുറത്തേക്കു പോകാനും പുതിയ രണ്ടു റോഡുകൾ പണിയുന്നത് ആശ്വാസമാകും.

സ്പോട്ട് ബുക്കിംഗ്

കൗണ്ടറുകൾ

പമ്പയിൽ ഇക്കുറി സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. വെർച്വൽ ക്യൂവിലും സ്പോട്ട് ബുക്കിംഗ് ക്യൂവിലും ഭക്തരുടെ എണ്ണം കൂടുമ്പോൾ പമ്പയിൽ നിന്നു തിരിയാൻ സ്ഥലമുണ്ടാകില്ല. കഴിഞ്ഞ സീസണിലെ ആദ്യ ദിവസങ്ങളിൽ ഈ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇത്തവണ നിലയ്ക്കലിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ്. കൗണ്ടറുകളുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇവിടെ എത്ര കൗണ്ടറുകൾ സ്ഥാപിക്കണമെന്നും തീരുമാനമായില്ല. കഴിഞ്ഞ സീസണിൽ പത്തെണ്ണം ഉണ്ടായിരുന്നു. ഇത്തവണ എണ്ണം കൂട്ടണമെന്ന് നിർദ്ദേശമുണ്ട്.

# ബാരക്കുകൾ തുറന്നു

ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നിലയ്ക്കലിൽ പൊലീസുകാർക്കും ജീവനക്കാർക്കും താമസിക്കാനുള്ള സ്ഥിരം ബാരക്കുകൾ തുറന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. എട്ട് കെട്ടിടങ്ങളിൽ അഞ്ചെണ്ണം പൊലീസിന്. ഒന്ന് പൊലീസ് മെസ്. ഇതര വകുപ്പ് ജീവനക്കാർക്ക് ഒരു കെട്ടിടം. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു ബാരക്ക്. ഒരു ബാരക്കിൽ ഒരേസമയം 120 പേർക്ക് കഴിയാം. നിലയ്ക്കലിൽ തീർത്ഥാടകർക്കായുള്ള രണ്ട് ജർമ്മൻ പന്തലുകളിൽ ഒന്ന് പൂർത്തിയായി. ഒരെണ്ണത്തിൽ 1500പേർക്ക് ഒരു സമയം ഇവിടെ വിശ്രമിക്കാം. പമ്പയിൽ ഒരു ജർമ്മൻ പന്തലിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

വേഗത പോരാ!

 പമ്പയിലും സന്നിധാനത്തും നിർമ്മാണ, നവീകരണ പ്രവർത്തനങ്ങൾക്ക് വേഗതയില്ലെന്ന് ആക്ഷേപമുണ്ട്. പമ്പയിൽ ചക്കുപാലത്ത് പുതിയ പാർക്കിംഗ് ഗ്രൗണ്ടിന് കോടതി അനുമതി നൽകിയിട്ട് ഒരു മാസത്തിലേറെയായി. പ്രളയമണ്ണ് കൊണ്ടിട്ട് നിരപ്പാക്കിയതു മാത്രമാണ് നട‌ന്നത്. ചെറുമരങ്ങൾ മുറിച്ചാൽ മാത്രമേ വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യാനാകൂ.

പമ്പയിലെ ദേവസ്വം മരാമത്ത് ജോലികൾ പതിയെയാണ് നീങ്ങുന്നത്. ശൗചാലയങ്ങളിലെ അറ്റകുറ്റപ്പണികളും പെയിന്റിംഗുകളും മന്ദഗതിയിലാണ്. ശൗചാലയങ്ങളുടെ നടത്തിപ്പ് ഇത്തവണ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്. സന്നിധാനത്ത് പതിവ് നവീകരണ പ്രവർത്തനങ്ങൾ അറുപത് ശതമാനം പിന്നിട്ടു.

വിടാതെ വിവാദങ്ങൾ

തീർത്ഥാടനകാലം തുടങ്ങുന്നതിന് മുൻപുള്ള വിവാദം ഇത്തവണയും ആവർത്തിച്ചു. ശബരിമലയിൽ കലാപരിപാടികൾക്ക് പ്രതിഫലം നൽകാൻ 30ലക്ഷം അനുവദിച്ച ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ വിമർശനം ഉയർന്നു. പ്രമുഖർ സന്നിധാനത്ത് വഴിപാടായി കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യമായി പരിപാടി അവതരിപ്പിച്ചിരുന്നിടത്ത് പ്രതിഫലം കൊടുക്കുന്നത് ധൂർത്താണെന്ന് ദേവസ്വം എംപ്ളോയീസ് ഫ്രണ്ട് ആരോപിച്ചു.

മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന്റെ നടത്തിപ്പിന് പമ്പയിൽ ഫെസ്റ്റിവൽ കൺട്രോൾ ഓഫീസ് തുറക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല. തിരുവനന്തപുരത്ത് ഫെസ്റ്റിവൽ കൺട്രോൾ റൂം തുറക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർ രംഗത്തു വന്നിരുന്നു.

ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​യി.​ ​നി​ല​യ്ക്ക​ലി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​നം​ ​പൂ​ർ​ത്തി​യാ​യി.​ ​ക​രു​ത​ൽ​ ​ശേ​ഖ​ര​മാ​യി​ 30​ ​ല​ക്ഷം​ ​ടി​ൻ​ ​അ​ര​വ​ണ​ ​ഉ​ത്പാ​ദി​പ്പി​ച്ചു.​ ​മ​രാ​മ​ത്ത് ​പ​ണി​ക​ളും​ ​ഉ​ട​ൻ​ ​പൂ​ർ​ത്തി​യാ​കും.
-​കെ.​ജ​യ​കു​മാ​ർ,​ ​പ്ര​സി​ഡ​ന്റ്,
തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION