SignIn
NEWS 360
Mon 29 April 2024 NATIONAL
LATEST NEWS
MOST READ
കുടുംബപോരാട്ടം ഒഴിഞ്ഞ ഡുംകയിൽ തീപാറും
ന്യൂഡൽഹി: ജാർഖണ്ഡിലെ പട്ടികവർഗ സംവരണ മണ്ഡലമായ ഡുംക ബി.ജെ.പിക്കും ജാർഖണ്ഡ് മുക്തി മോർച്ചക്കും (ജെ.എം.എം) ദേശീയതലത്തിൽ നിർണായകമാണ്. ഇ.ഡി കേസിൽ അറസ്റ്റിലായ ജെ.എം.എമ്മിന്റെ വർക്കിംഗ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ റാഞ്ചിയിലെ ജയിലിലിരുന്ന് തന്ത്രങ്ങൾ മെനയുന്നു. 'ഇന്ത്യ" സഖ്യത്തിനു കീഴിൽ കോൺഗ്രസുമായി കൈകോർത്ത്, ബി.ജെ.പിക്ക് തക്കതായ മറുപടി നൽകുകയാണ് ലക്ഷ്യം. ജയിലിൽ കിടന്ന് ഹേമന്ത് സോറൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജെ.എം.എമ്മിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിലേക്ക് ചേക്കേറിയ സോറന്റെ ഏട്ടത്തി സീതാ സോറനാണ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി. അന്തരിച്ച മൂത്ത സഹോദരൻ ദുർഗാ സോറന്റെ ഭാര്യയാണ് സീതാ സോറൻ. April 29, 2024
രാഹുൽ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി
ബംഗളൂരു: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം നേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബെളഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരിയ ഔറംഗസീബിനെ മഹത്വവത്ക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുകയാണെന്നും ആരോപിച്ചു. ഛത്രപതി ശിവാജി, റാണി ചെന്നമ്മ തുടങ്ങിയവരെ അപമാനിക്കുന്ന കോൺഗ്രസിന്റെ രാജകുമാരൻ നവാബുമാരും നിസാമുമാരും സുൽത്താൻമാരും ബാദുഷാമാരും ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടുന്നില്ല. April 29, 2024
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.