SignIn
OBITUARY
Mon 29 April 2024 PATHANAMTHITTA
വോളീബാൾ ചാമ്പ്യൻഷിപ്പ്
53ാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് മുൻ ദേശീയ വോളീബോൾ താരം മാണി.സി. കാപ്പൻ എ. എൽ. എ ഉദ്ഘാടനം ചെയ്യുന്നു പ്രക്കാനം: 53-ാമത് സംസ്ഥാന സീനിയർ വോളീബാൾ ചാമ്പ്യൻഷിപ്പ് മുൻ ദേശീയ വോളിബാൾ താരം മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരി, കല അജിത്ത്, അജി അലക്‌സ്, അഭിലാഷ് വിശ്വനാഥ്, കെ.കെ.ശശി, എം.വി.സഞ്ജു , കടമ്മനിട്ട കരുണാകരൻ, റവ.ഫാ. ബിജു മാത്യു, ബിനോയ് കെ.മത്തായി, ആർ.രവികുമാർ, അഡ്വ.എസ്.മനോജ്, ബിജുരാജ്, രവീന്ദ്രൻ നായർ, അനിൽ ചൈത്രം എന്നിവർ സംസാരിച്ചു.
April 28, 2024
പൂവത്തൂർ പ‌ടിഞ്ഞാറ് പള്ളിയോടം മലർത്തി
പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്റെ മലർത്തൽ ചടങ്ങ് കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടം മലർത്തി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ് രാജൻ മൂലവീട്ടിൽ മലർത്തൽകർമ്മം നിർവഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുജാത, അംഗങ്ങളായ എൻ.സി രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള തുടങ്ങിയവർ പങ്കെടുത്തു. പ്രസന്നകുമാർ പനന്താനത്ത്, പി.ആർ പ്രമോദ്, പി.കെ മുരളീധരൻ നായർ, എം.എൻ ചന്ദ്രശേഖരപിള്ള, എൻ.സി ബാലചന്ദ്രൻ നായർ, സോനു എസ്.പിള്ള, ജി.ജയകൃഷ്ണൻ, രാഹുൽ ആർ. നായർ, എം.ആർ സന്തോഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
April 28, 2024
ഏലിയാമ്മ ശാമുവേൽ
ഏലിയാമ്മ ശാമുവേൽ പന്തളം: കുളനടകൊച്ചുപുരയ്ക്കൽ മുകടിയിൽ പരേതനായ ചാക്കോ ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ ശാമുവേൽ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ശേഷം മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ. മക്കൾ: ലീലാമ്മ, ബാബു, സൂസമ്മ, സജി. മരുമക്കൾ: പരേതനായ ദാനിയേൽ, കുഞ്ഞുമോൻ, അമ്മിണി, ജോമി.
April 28, 2024
മിനി മാത്യൂസ്
മിനി മാത്യൂസ് തിരുവല്ല: ആമല്ലൂർ കാട്ടുപറമ്പിൽ മാത്യൂസ് ജോണിന്റെ ഭാര്യ മിനി മാത്യൂസ് (52) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് ആമല്ലൂർ സെന്റ് ജോൺസ് മാർത്തോമാ സെമിത്തേരിയിൽ. മക്കൾ :റോഷൻ മാത്യൂസ്, റോബിൻ മാത്യൂസ്, റിയ മാത്യൂസ്.
April 28, 2024
ദേവകി അമ്മ
ദേവകി അമ്മ പന്തളം: പെരുംപുളിക്കൽ നരിയാരത്തു ശിവഭവനം പരമേശ്വരൻ പിള്ളയുടെ ഭാര്യ ദേവകി അമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : പി. സുരേഷ് കുമാർ (സീനിയർ ജനറൽ മാനേജർ ഇന്ത്യൻ എക്സ് പ്രസ്), മനോജ് കുമാർ (ബിസിനസ്), ശ്രീജ. മരുമക്കൾ: രാജശ്രീ , ജിനു.
April 28, 2024
മറിയാമ്മ ജോർജ്
മറിയാമ്മ ജോർജ് ഇലന്തൂർ: കടക്കേത്ത് വീട്ടിൽ പരേതനായ ഏബ്രഹാം ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (85) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കാരൂർ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. വാര്യാപുരം വല്യാതാഴെയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് ജോർജ്, സജി. കെ. ജോർജ്. മരുമക്കൾ: ജെസി തോമസ്, രമ്യ സജി.
April 28, 2024
മേരിക്കുട്ടി ജോസഫ്
മേരിക്കുട്ടി ജോസഫ് തുമ്പമൺ നോർത്ത്: തുമ്പമൺ താഴം സെന്റ് തോമസ് യു.പി സ്കൂൾ റിട്ട. അദ്ധ്യാപിക കൈതവന മുരുപ്പേൽ ജോസ് ഭവനിൽ മേരിക്കുട്ടി ജോസഫ്( 91) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് തുമ്പമൺ നോർത്ത് സെഹിയോൻ മാർത്തോമാ പള്ളിയിൽ . കവിയൂർ പാറക്കടവിൽ കുടുംബാംഗമാണ്, ഭർത്താവ് പരേതനായ എം ടി ജോസഫ് . മക്കൾ ; ലിസി, ജെസി, ജോസ്, മാത്യൂസ് ജോസഫ് (അനിയൻകുഞ്ഞ്, നമ്മുടെ മാസിക മുൻ എഡിറ്റർ) . മരുമക്കൾ: തിരുവല്ല മംഗലശേരിൽ വർഗീസ് ജേക്കബ് ( സെൻട്രൽ ബാങ്ക് മുൻ മാനേജർ), തുമ്പമൺ പൂകൈതയിൽ പാസ്റ്റർ തോമസ് മാത്യു, കുളനട ചരിഞ്ഞ പറമ്പിൽ കുഞ്ഞുമോൾ, മൈലപ്ര പാണ്ടിപ്പുറത്ത് ഡെയ്സി .പി . ദാനിയേൽ (ഹെഡ്മിസ്ട്രസ് പള്ളിക്കാല എംടി എൽ പി എസ്).
April 28, 2024
ഇ. എം. തമ്പി
ഇ. എം. തമ്പി തിരുവല്ല: കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ മഞ്ഞാടി ഇറമ്പിൽ ഇ. എം. തമ്പി (തമ്പാച്ചൻ-76)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് കറ്റോട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: മറിയാമ്മ തമ്പി പത്തനംതിട്ട കൊട്ടയ്ക്കട്ടേത്ത് കിഴക്കേമറിയിൽ കുടുംബാംഗമാണ്. മക്കൾ: അനിത മുംബൈ, അജി തമ്പാൻ (യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ്), അനു കോട്ടയം, അനീഷ് തമ്പാൻ. മരുമക്കൾ: ബിജു കോഴിക്കുന്നിൽ പാമ്പാടി, സുനി കിഴക്കയിൽ നെടുങ്ങാടപ്പള്ളി, അനി പെരുമ്പള്ളി മഠത്തിൽ കോട്ടയം, സിജി തിരുവല്ല.
April 28, 2024
എൻ. ഗോവിന്ദൻ നമ്പൂതിരി
എൻ. ഗോവിന്ദൻ നമ്പൂതിരി തിരുവല്ല: ജന്മഭൂമി ചീഫ് ന്യൂസ് കോഓർഡിനേറ്റർ അനിൽ നമ്പൂതിരിയുടെ പിതാവും തിരുവല്ല നമ്പൂതിരി ആൻഡ് സൺസ് വാച്ച് വർക്‌സ് ഉടമയുമായ മതിൽഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എൻ. ഗോവിന്ദൻ നമ്പൂതിരി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പാലാ പൂവരണി തേവണംകോട്ടില്ലത്ത് എൻ. സരസ്വതി അന്തർജ്ജനം. മറ്റുമക്കൾ: ജി. ഗോവിന്ദൻ നമ്പൂതിരി, ജി. ഉമാദേവി, ജി. രജനിദേവി (അയിരൂർ ഗ്രാമപഞ്ചായത്ത്), ജി. പത്മാദേവി (അദ്ധ്യാപിക ഗവ. യു.പി സ്‌കൂൾ കിള്ളിമംഗലം പാലക്കാട്). മരുമക്കൾ: ആശാദേവി (അദ്ധ്യാപക അർബൻബാങ്ക് പുതുപ്പള്ളി), ജയാദേവി, കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കൃഷ്ണകാന്ത്.
April 28, 2024
പി. എം. മത്തായി
പി. എം. മത്തായി മല്ലപ്പള്ളി: പട്ടേരിൽ പി. എം. മത്തായി (അച്ചൻകുഞ്ഞ് -82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് മല്ലപ്പള്ളി പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: കുമ്പളാംപൊയ്ക പുതുശ്ശേരിമല ചെറുതോമ്പിൽ കുഞ്ഞൂഞ്ഞമ്മ. മക്കൾ: സുനിൽ, അനിൽ. മരുമകൾ: റാന്നി മന്ദമരുതി താഴത്തേതിൽ സിജി.
April 28, 2024
സരസമ്മ
സരസമ്മ അയിരൂർ: പുത്തല്ലിൽ സരസമ്മ (75, റിട്ട.നഴ്‌സിങ് അസിസ്റ്റന്റ്, ജില്ലാ ആയുർവേദ ആശുപത്രി) നിര്യാതയായി. ഭർത്താവ് പരേതനായ രാമചന്ദ്രൻ നായർ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. മക്കൾ: ഉഷാകുമാരി, രശ്മി ആർ. നായർ. മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. എസ്. ഐ.), സന്തോഷ്‌കുമാർ (ബി. എസ്. എഫ്.)
April 28, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.