SignIn
OBITUARY
Mon 29 April 2024 ERNAKULAM
വാക്കുതർക്കം: യുവാവിനെ മുൻ സുഹൃത്ത് കുത്തിക്കൊന്നു
കൊച്ചി: നടുറോഡിൽ വച്ചിരുന്ന ബൈക്ക് നീക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനും അടിപിടിക്കുമിടെ യുവാവിനെ മുൻ സുഹൃത്ത് കുത്തിക്കൊന്നു. തമ്മനം എ.കെ.ജി കോളനിയിൽ മനിൽകുമാറാണ് (മനീഷ് -34) മരിച്ചത്. സുഹൃത്ത് എറണാകുളം ഗാന്ധിനഗർ പൂനത്തിൽവീട്ടിൽ അജിത് ആന്റണിക്കും (35) കുത്തേറ്റു. ഇയാൾ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. കേസിൽ തമ്മനം എ.കെ.ജി കോളനിയിൽ പുത്തൻവീട്ടിൽ ജിതേഷിനെ (34) പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. തമ്മനം കൂത്താപ്പാടി സ്വദേശി ആഷിക്കിനെ കസ്റ്റഡിയിലെടുത്തശേഷം വിട്ടയച്ചു. സുഹൃത്തുക്കളായിരുന്ന മനീഷും ജിതേഷും ഏതാനും വർഷംമുമ്പാണ് തെറ്റിപ്പിരിഞ്ഞത്. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജിതേഷ് വീട്ടിലിരുന്ന് മദ്യപിച്ചശേഷം സുഹൃത്ത് ആഷിക്കിനൊപ്പം എ.കെ.ജി കോളനിക്ക് പുറത്തെ കടയിലേക്ക് പോകുമ്പോൾ റോഡിന് നടുവിലായി മനീഷിന്റെ ബൈക്കിരിക്കുന്നത് കണ്ടു. ബൈക്ക് മാറ്റണമെന്ന ആവശ്യം മനീഷ് നിരസിച്ചു. തുടർന്നുണ്ടായ വാക്കുതർക്കം അടിപിടിയിലേക്ക് മാറി. ഇതിനിടെ മനീഷ് നിലത്തുവീണു. എഴുന്നേറ്റുവന്നശേഷം മൂവരും തമ്മിൽ അടിപിടി തുടർന്നു. നാട്ടുകാർ ഇടപെട്ട് രംഗം ശാന്തമാക്കിയോടെ ജിതേഷും ആഷിക്കും വീട്ടിലേക്ക് മടങ്ങി. മദ്യലഹരിയിലായിരുന്ന മനീഷ് സുഹൃത്ത് അജിത്തിനൊപ്പം ആഷിക്കിന്റെ വീട്ടിലെത്തി വിളിച്ചെങ്കിലും പുറത്തിറങ്ങിയില്ല. പ്രകോപിതരായ ഇരുവരും ഇയാളുടെ ബൈക്ക് തള്ളി പുറത്തേക്കുകൊണ്ടുപോയി. തുടർന്ന് ഇരുവരും ജിതേഷ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി അതിക്രമിച്ച് അകത്തുകടന്നു. തന്നെ അക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ജിതേഷ് ഇരുവരെയും കഠാരയെടുത്ത് കുത്തുകയായിരുന്നു. ആദ്യം അജിത്തിനും പിന്നാലെ മനീഷിനും കുത്തേറ്റു. പുറത്തും വയറിനുമാണ് മനീഷിന് കുത്തേറ്റത്. ഓടിരക്ഷപ്പെട്ട അജിത്താണ് മനീഷിന് കുത്തേറ്റ വിവരം അയൽവാസികളോട് പറഞ്ഞത്. സംഭവമറിഞ്ഞ് പാലാരിവട്ടം പൊലീസെത്തി മനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സോണിയ. കുമാർ-നെജീറ എന്നിവരാണ് മാതാപിതാക്കൾ: സംസ്കാരം ഇന്ന് രാവിലെ 10ന് രവിപുരം ശ്മശാനത്തിൽ. നാല് മാസം മുമ്പ് ഓൺലൈൻ വഴിയാണ് ജിതേഷ് കഠാര വാങ്ങിയത്. മരിച്ച മനീഷും വെട്ടേറ്റ് ചികിത്സയിലുള്ള അജിത്തും റൗഡി ലിസ്റ്റിലുള്ളവരാണ്.
April 29, 2024
മറിയാമ്മ
കൂത്താട്ടുകുളം: ഇടയാർ ആനിക്കൂട്ടത്തിൽ എ.പി. പത്രോസിന്റെ ഭാര്യ മറിയാമ്മ (75) നിര്യാതയായി. പിറവം ഓട്ടുകുഴിയിൽ കുടുംബാംഗമാണ്. മകൻ: പൗലോസ് (സാബു). മരുമകൾ: സൂസി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.
April 28, 2024
രാജൻ മാത്യു
ആലുവ: ആലുവ മുൻ മുനിസിപ്പൽ ചെയർമാൻ യു.ജെ. മത്തായിയുടെ മകൻ വാൾസ്ട്രീറ്റ് ഉറുമ്പത്ത് രാജൻ മാത്യു (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബ്രിജിറ്റ് (ഇത്തമ്മ) കാഞ്ഞിരപ്പിള്ളി കരിപ്പപറമ്പിൽ കുടുംബാംഗം. മക്കൾ: സുനിൽ (കുവൈറ്റ്), സജീൽ (ലണ്ടൻ), സുനിത (ഹൈദരാബാദ്). മരുമക്കൾ: നിന, എലിസബത്ത്, മനു ശ്രീനിവാസൻ.
April 28, 2024
സാബു
പള്ളുരുത്തി: ചെറിയകടവ് കളത്തിപ്പറമ്പിൽവീട്ടിൽ സാബു (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് ചെറിയകടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: രേഷ്മ, റെയോണ, ആദർശ്. മരുമകൻ: നിഖിൽ.
April 28, 2024
എൻ. ഗോവിന്ദൻ നമ്പൂതിരി
തിരുവല്ല: ജന്മഭൂമി ചീഫ് ന്യൂസ് കോഓർഡിനേറ്റർ അനിൽ നമ്പൂതിരിയുടെ പിതാവും തിരുവല്ല നമ്പൂതിരി ആൻഡ് സൺസ് വാച്ച് വർക്‌സ് ഉടമയുമായ മതിൽഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എൻ. ഗോവിന്ദൻ നമ്പൂതിരി (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പാലാ പൂവരണി തേവണംകോട്ടില്ലത്ത് എൻ. സരസ്വതി അന്തർജ്ജനം. മറ്റുമക്കൾ: ജി. ഗോവിന്ദൻ നമ്പൂതിരി, ജി. ഉമാദേവി, ജി. രജനിദേവി (അയിരൂർ ഗ്രാമപഞ്ചായത്ത്), ജി. പത്മാദേവി (അദ്ധ്യാപിക ഗവ. യു.പി സ്‌കൂൾ കിള്ളിമംഗലം പാലക്കാട്). മരുമക്കൾ: ആശാദേവി (അദ്ധ്യാപക അർബൻബാങ്ക് പുതുപ്പള്ളി), ജയാദേവി, കേശവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കൃഷ്ണകാന്ത്.
April 28, 2024
സാവിത്രി
പറവൂർ: പാല്യത്തുരുത്ത് ആണ്ടലാട്ടുവീട്ടിൽ പരേതനായ ദാസന്റെ ഭാര്യ സാവിത്രി (86)നിര്യാതയായി. മക്കൾ: രമ, രഘു. മരുമക്കൾ: അനീഷ, പരേതനായ സോമസുന്ദരം.
April 28, 2024
രഘുനാഥൻ നായർ
പറവൂർ: പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപകൻ പെരുവാരം ചിറവക്കാട്ട് റോഡിൽ മാവേലിപറമ്പ് വീട്ടിൽ (ശിശിരം) രഘുനാഥൻ നായർ (72) നിര്യാതനായി. ഭാര്യ: കെ.എൽ. ഗിരിജമ്മ (റിട്ട. ഹെഡ്മിസ്ട്രസ് കെടാമംഗലം ഗവ. എൽ.പി സ്കൂൾ). മക്കൾ: ശരത്ത് (സീനിയർ മാനേജർ എഫ്.എ.സി.ടി അമ്പലമേട്), ശ്രീജിത്ത്‌ (പോസ്റ്റൽ അസിസ്റ്റന്റ് ഇടപ്പള്ളി പോസ്റ്റ്‌ഓഫീസ്). മരുമക്കൾ: രേഷ്മ (ഓഫീസർ കനറാ ബാങ്ക്, മണിപ്പാൽ), പാർവതി (പോസ്റ്റ്‌ ഓഫീസ് കുഴുപ്പിള്ളി). സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് പെരുവാരത്തെ വീട്ടുവളപ്പിൽ.
April 28, 2024
കെ.പി. വർഗീസ്
പറവൂർ: കൂരൻവീട്ടിൽ കെ.പി. വർഗീസ് (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പത്തിന് പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബിബിൻ (അമേരിക്ക), സെബിൻ (യു.കെ). മരുമക്കൾ: നിനു (അമേരിക്ക), റിയ (യു,കെ).
April 28, 2024
റോസിലി
അങ്കമാലി: മഞ്ഞപ്ര ഒമ്പതാംവാർഡ് ലയോള റെസിഡന്റ് മഹാത്മലൈനിൽ ആലുക്ക പുതുശേരിവീട്ടിൽ പരേതനായ പാപ്പുവിന്റെ മകൾ പി.പി. റോസിലി (57) നിര്യാതയായി. മക്കൾ: എയ്ഞ്ചൽ, അന്ന. മരുമക്കൾ: അനൂപ്, ജെസ്റ്റിൻ.
April 28, 2024
എം.എം.ശശികുമാർ
കോതമംഗലം: പാലമറ്റം മുണ്ടേക്കുടിയിൽ എം.എം. ശശികുമാർ (80) നിര്യാതനായി. ഭാര്യ: ശാന്ത ആരക്കുഴ വരകിൽ കുടുംബാംഗം. മക്കൾ: സന്തോഷ്, വിനോദ്, ബിന്ദു. മരുമക്കൾ: സവിത, സിജി, അനിൽകുമാർ.
April 28, 2024
മറിയം
അങ്കമാലി: ബസിലിക്കയ്ക്ക് സമീപം (എടത്തോട് പാടം) വടക്കേപ്പുറത്താൻ പരേതനായ ഔസേഫിന്റെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: പൗലോസ്, എൽസി, ഓമന. മരുമക്കൾ: സിസിലി, ബാബു.
April 28, 2024
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.