
മലയാള സിനിമയിൽ തന്റെതായ ഇടം കണ്ടത്തിയ വ്യക്തിയാണ് നടനും തിരക്കഥാകൃത്തും സംവിധായനുമായ പി ശ്രീകുമാർ. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനിൽ നിന്നുണ്ടായ ഒരു മോശം പ്രവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രീകുമാർ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ വർഷങ്ങൾക്ക് മുൻപ് എഴുതിയ 'കർണൻ' എന്ന തിരക്കഥ ഉണ്ണി മുകുന്ദൻ അയച്ച് കൊടുക്കാൻ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
'അന്ന് ഉണ്ണിമുകുന്ദൻ തിരക്കഥ കൊടുത്തയക്കണമെന്ന് ആവശ്യപ്പെട്ടത് എനിക്ക് ദുഃഖം ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്തിനാണ് ഞാൻ ദുഃഖിക്കുന്നത്? അത് അയാളുടെ വിവരക്കേടാണ്. പിന്നെ അനാദരവ് തോന്നും. എന്നേക്കാൾ എത്രയോ ശേഷം സിനിമയിലേക്ക് വന്ന ആളാണ്. ഞാൻ 1966ൽ വന്നയാളാണ്. അയാൾ എപ്പോഴാണ് വന്നത്. വളരെയധികം വ്യത്യാസം ഉണ്ട് ഞങ്ങൾ തമ്മിൽ. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചവരാണ്. വളരെ കാര്യമായി നടന്ന ആളാണ്. വിജയരാഘവൻ വിളിച്ചുപറഞ്ഞത് കൊണ്ടാണ് ഞാൻ കഥ വായിച്ചുകേൾപ്പിക്കാമെന്ന് സമ്മതിച്ചത്.
തിരുവനന്തപുരത്ത് വരുമ്പോൾ വിളിക്കാൻ പറഞ്ഞു. ആ സമയത്ത് മാളികപ്പുറം നല്ല രീതിയിൽ സക്സസ് ആയി നിൽക്കുകവയാണ്. അപ്പോൾ പുള്ളി പറഞ്ഞു എനിക്ക് അങ്ങോട്ട് വരാൻ ടെെം ഇല്ല. ഞാൻ ഒരാളെ അങ്ങോട്ട് വിടാം സ്ക്രിപ്റ്റ് കൊടുത്ത് അയക്കൂവെന്ന്. ഇത്രയും വർഷം കുത്തിയിരുന്ന് ഉണ്ടാക്കിയത് ആരെങ്കിലും വരുമ്പോൾ എടുത്ത് കൊടുക്കാൻ ഉള്ളതാണോ? ആ മര്യാദ അയാൾക്ക് തോന്നിയില്ല. അതിൽ ദുഃഖവുമില്ല വിഷമവുമില്ല. പക്ഷേ അങ്ങനെയൊന്നും ഒരിക്കലും ആവരുത്. അതാണ് ഇന്നത്തെ തലമുറയുടെ പ്രശ്നം. പണ്ടൊക്കെ സീനിയേഴ്സിനെ വലിയ ബഹുമാനമായിരുന്നു. അതൊക്കെ കുറഞ്ഞ് കുറഞ്ഞ് വരികയാണ്'- പി ശ്രീകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |