സാമന്തയെ പരിഗണിക്കുന്നു
സിലമ്പരസൻ നായകനായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അരസൻ എന്നു പേരിട്ടു. കൈയിൽ വടിവാൾ പിടിച്ച് ചോരയിൽ കുളിച്ചു നിൽക്കുന്ന സിമ്പുവിനെ ടൈറ്റിൽ പോസ്റ്രറിൽ കാണാം. പൂർണമായും ആക്ഷൻ ചിത്രമാണ് അരസൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് നിർമ്മിക്കുന്നത്. അസുരൻ" എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ കഥാപാത്രമാണ് സിമ്പു അവതരിപ്പിക്കുക എന്ന സൂചനയും പോസ്റ്റർ നൽകുന്നു. സാമന്തയെ നായികയായി പരിഗണിക്കുന്നുണ്ട്. കീർത്തി സുരേഷ്, ശ്രീലീല എന്നിവരും പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും സാമന്ത തന്നെയായിരിക്കും നായിക. അങ്ങനെ സംഭവിച്ചാൽ പതിനഞ്ചു വർഷത്തിനുശേഷം സിമ്പുവും സാമന്തയും ഒരുമിക്കും. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത സിമ്പു- തൃഷ ചിത്രം വിണ്ണെത്താണ്ടി വരുവായയിൽ രണ്ടാം നായികയായിരുന്നു സാമന്ത. അതേസമയം കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ് സിമ്പു . പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നീ ചിത്രങ്ങൾക്കുശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ആണ് അരസൻ" . പി.ആർ. ഒ ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |