കുന്നത്തൂർ: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ അദ്ധ്യാപക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഒക്ടോബർ 11ന് വൈകിട്ട് 3ന് തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ മന്ദിരത്തിൽ നടക്കുന്ന പ്രതിഭാസംഗമത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ.പ്രകാശ്, സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള എന്നിവർ അറിയിച്ചു. ഗുരുപൂജ പുരസ്കാരം: ബി.എസ്.മിനി, എ.ജുമൈലാബീഗം, ജെസി വർഗീസ്, പി.ആർ.വിജയശ്രീ, പി.അനിത. ഗുരുശ്രേഷ്ഠ പുരസ്കാരം: ടി.ഡി.ചന്ദ്രകുമാർ, ശ്രീല അനിൽ, കവിത മോഹൻദാസ്, പി.ആർ.ശശികല, വി.സി.ഷാജി, പി.യു.അബ്ദുൾ സമീർ, എം.എസ്.മിനി. ഗുരുരത്ന പുരസ്കാരം: പി.എസ്.ഗിരീഷ് കുമാർ, അബ്ദുൾ ഷംലാദ്, സോഫിയ ബീവി, എ.കെ.ജിജേഷ്, പ്രണവം രാജേഷ്, ജിജി കുര്യാക്കോസ്, എ.എം.നാസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |