കൊച്ചി: പന്തളത്ത് ശബരിമലസംരക്ഷണ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ച ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ശാന്താനന്ദ മഹർഷിക്കെതിരെ പന്തളം പൊലീസ് കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു പറഞ്ഞു. വിശ്വാസികൾക്കുവേണ്ടി സംസാരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള നീക്കത്തെ ഹിന്ദുക്കൾ ശക്തമായി ചെറുത്ത് തോൽപിക്കും. ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നവർക്കെതിരെ ഒരു വിരലുപോലുമുയർത്താത്തവരാണ് മുസ്ലീം പ്രീണനം ലക്ഷ്യമാക്കി സ്വാമിക്കെതിരെ കേസുമായി രംഗത്ത് വരുന്നത്. ശബരിമല സംരക്ഷണ സംഗമത്തിന്റെ വിജയത്തിൽ വിറളി പൂണ്ടവരാണ് സ്വാമിക്കെതിരെ വ്യാജപരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത് അയ്യപ്പ വിശ്വാസികൾക്കെതിരായ വെല്ലുവിളിയാണെന്നും ആർ.വി. ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |