കൊല്ലം: വൈദ്യുതി ബോർഡിലെ ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി നൽകാതെ പത്ത് തവണകളായി നൽകാനുള്ള തിരുമാനം പുനഃപരിശോധിക്കണമെന്നും കുടിശ്ശിക ക്ഷാമബത്തയും ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്നും കെ.എസ്.ഇ.ബി പെൻഷണേഴ്‌സ് അസോസിയേഷൻ പെരിനാട് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. പെൻഷണേഴ്സ് അസോ. ജില്ലാ സെക്രട്ടറി ലാൽപ്രകാശ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം വി.ജെ.ശശികുമാർ, കൊല്ലം ഡിവിഷൻ പ്രസിഡന്റ് പ്രസന്നകുമാരി, സെക്രട്ടറി റഹിം, റിലീഫ് സൊസൈറ്റി ചെയർമാൻ അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു. ഡിവിഷൻ കമ്മിറ്റി അംഗം പ്രസന്നൻ അദ്ധ്യക്ഷനായി. മേഖലാ കൺവീനർ ജി.ചന്ദ്രൻ റിപ്പോർട്ടും മേഖലാ കമ്മിറ്റി അംഗം അനിൽകുമാർ സ്വാഗതവും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |