തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു പത്രാധിപർ കെ.സുകുമാരൻ എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. സംവരണം അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടാണ് പിന്നീടുള്ള പല മാറ്റങ്ങൾക്കും വഴിതെളിച്ചത്. സ്വന്തം അഭിപ്രായം ശക്തമായി പറയുമ്പോഴും വിമർശനങ്ങൾ സ്വീകരിക്കുന്നതിന് അദ്ദേഹം തെല്ലും മടികാട്ടിയിരുന്നില്ലെന്നും ബാലഗോപാൽ അനുസ്മരിച്ചു.
കേരളകൗമുദി നോൺജേർണലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരന്റെ 44-ാമത് ചരമവാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളകൗമുദി നോൺജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ്.സാബു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ, യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എം.പി എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു.
കേരളകൗമുദി അങ്കണത്തിലെ പത്രാധിപരുടെ അന്ത്യവിശ്രമസ്ഥലത്ത് രാവിലെ മന്ത്രിമാരായ വി.ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരുൾപ്പെടെ പ്രമുഖർ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |