കഴിഞ്ഞ മാസമായിരുന്നു നടൻ കലാഭവൻ നവാസ് അന്തരിച്ചത്. ഷൂട്ടിംഗിനായി ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലിൽ എത്തിയതായിരുന്നു അദ്ദേഹം. ഹൃദയാഘാതമായിരുന്നു മരണകാരണം. ഭാര്യയും നടിയുമായ രഹ്നയ്‌ക്കൊപ്പം നവാസ് അഭിനയിച്ച 'ഇഴ' എന്ന ചിത്രം അദ്ദേഹത്തിന്റെ മരണശേഷം സിനിമയുടെ അണിയറ പ്രവർത്തകർ യൂട്യൂബിലൂടെ റിലീസ് ചെയ്തിരുന്നു. നവാസിനെ സ്‌നേഹിക്കുന്നവരുടെ നിരന്തരമായ അഭ്യർഥനയെത്തുടർന്നാണ് വിഷമഘട്ടത്തിലും ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്ന് സംവിധായകൻ സിറാജ് റെസ വ്യക്തമാക്കിയിരുന്നു.
റെസ എന്റർടെയ്ൻമന്റ് എന്ന യൂട്യൂബ് ചാനലിൽ കഴിഞ്ഞ മാസം എട്ടിനായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇതിനോടകം ഇരുപത് ലക്ഷത്തിലധികം പേർ സിനിമ കാണുകയും ചെയ്തു. എല്ലാവരും സിനിമ കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് നവാസിന്റെ മക്കൾ ഫേസ്‌ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ സിനിമയെക്കുറിച്ച് ഇതിനോടകം പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഏറെ വൈകിപ്പോയെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഒപ്പം സിനിമയുടെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. കലാഭവൻ നവാസിന്റെ ഫേസ്‌ബുക്കിലൂടെയാണ് പോസ്റ്റ് പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പ്രിയരേ,
വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും "ഇഴ" സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു....
വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു.
പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്.
എല്ലാരും സിനിമ കാണണം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |