തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷണൽ ടെക്‌നോളജി (എസ്.ഐ.ഇ.ടി) സംഘടിപ്പിക്കുന്ന, കുട്ടികളുടെ സാഹിത്യോത്സവമായ അക്ഷരക്കൂട്ട് ഇന്ന് രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ പുസ്തകപ്രദർശനത്തിന്റെ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എൽ.എ നിർവഹിക്കും. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രസാധകരുടെ പുസ്തകപ്രദർശനം മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.കനകക്കുന്നിന് പുറമെ ജവഹർ ബാലഭവനും മൺവിള എ.സി.എസ്.ടി.ഐയും വേദിയാകും.
കനകക്കുന്ന് കൊട്ടാരവളപ്പിലെ മുഖ്യവേദിക്കു സമീപം ഒരുക്കുന്ന പ്രദർശനശാലയിൽ കുട്ടികൾ രചിച്ച പുസ്തകങ്ങൾ പ്രദർശിപ്പിക്കും. പ്രൈമറി,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേക പ്രദർശനമുണ്ടാകും.140 കുട്ടികളുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള രചനകളാണ് പ്രദർശിപ്പിക്കുക.സാഹിത്യോത്സവത്തിന്റെ ഭാഗമായി രചനാ ശില്പശാലകൾ, സംവാദങ്ങൾ, പുസ്തകവിശകലനം, പുസ്തകം പ്രകാശിപ്പിക്കൽ, സാഹിത്യരചനകളുടെ അവതരണങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് വിദ്യാർത്ഥികൾക്കും സാഹിത്യവേദി അംഗങ്ങൾക്കും സാഹിത്യത്തിൽ തത്‌പരരായ കുട്ടികൾക്കും പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |