കാസർകോട്: എം.പി ഫണ്ട് ഉപയോഗിച്ച് കാസർകോട് നഗരസഭയുടെ സഹകരണത്തോടെ നെൽക്കളയിൽ നിർമിച്ച ആധുനിക രീതിയിലുള്ള വോളിബാൾ കം ഷട്ടിൽ ഗ്രൗണ്ടും പവലിയനും രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കായിക പ്രോത്സാഹനത്തിന്റെ ഭാഗമായാണ്
35 ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ടും പവലിയനും ടോയ്ലറ്റ് അടങ്ങുന്ന ഡ്രസ്സിംഗ് റൂം കെട്ടിടവും നിർമ്മിച്ചത്. ചടങ്ങിൽ നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ഖാലിദ് പച്ചക്കാട്, കെ.രജനി, കൗൺസിലർമാരായ പി.രമേശ്, ലളിത, സവിത തുടങ്ങിയവർ സംബന്ധിച്ചു. മുനിസിപ്പൽ എൻജിനീയർ എസ്.വിഷ്ണു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |