വടകര: യുവജന വഞ്ചനയ്ക്കും വാഗ്ദാന ലംഘനങ്ങൾക്കും എതിരെ ഡി.വൈ.എഫ്.ഐ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ് ഉദ്ഘാടനം ചെയ്തു. അതുൽ വി ടി കെ അദ്ധ്യക്ഷത വഹിച്ചു. കെ.പി ജിതേഷ് , വി.പി ഗോപാലകൃഷ്ണൻ , എം.കെ മൃതുൽ, പി.എം രമ്യ, കെ വിനീത്, കെ അജീഷ്,റനീഷ് കെ, അഭിജിത്ത് പി വി എന്നിവർ പ്രസംഗിച്ചു. അതുൽ ബി മധു സ്വാഗതം പറഞ്ഞു. ഒരു വീട്ടിൽ ഒരാൾക്ക് ജോലി, പഞ്ചായത്തിൽ ഒരു പൊതുകളിക്കളം എന്നിവ നടപ്പിലാക്കാൻ ഭരണ സമിതിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ നന്നാക്കിയില്ല. രൂക്ഷമായ തെരുവുനായ ശല്യം പരിഹരിച്ചില്ലെന്നും സമരക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |