കൊച്ചി: മദ്ധ്യകേരളത്തിന് ലാസ്യ,നൃത്ത, നടന വിരുന്നുമായി കേരള സംഗീത നാടക അക്കാഡമി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മദ്ധ്യമേഖല ദേശീയ നൃത്തോത്സവം 'ത്രിഭംഗിക്ക്' 19ന് അങ്കമാലി എ.പി. കുര്യൻ സ്മാരക സി.എസ്.ഐ ഓഡിറ്റോറിയത്തിൽ തിരശീല ഉയരും. 11 വ്യത്യസ്ത നൃത്തരൂപങ്ങളും 51 രംഗാവതരണങ്ങളും അരങ്ങേറും.
19ന് വൈകിട്ട് അഞ്ചിന് കേരള സംഗീതനാടക അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി തിരിതെളിക്കും. നർത്തകി കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിത്ഥിയായിരിക്കും. വ്യവസായ മന്ത്രി പി. രാജീവ് സംസാരിക്കും. പ്രവേശനം സൗജന്യം.
നാട്യ വിരുന്നൊരുങ്ങും
19 - സുജാത മഹാപത്ര(ഒഡീസി) അപർണ വിനോദ് മേനോൻ (ഭരനാട്യം), ഡോ.ആർ.എൽ.വി. രാമകൃഷ്ണൻ ( മോഹിനിയാട്ടം) ലോഖ ചന്ദ്രശേഖർ റെഡ്ഡി (ആന്ധ്രനാട്യം),ഡോ.ടാനിയ ചക്രബർത്തി, സൻലി്ര്രപ കുൺടു (മണിപ്പൂരി) ധനുഷ്യ സന്യാൽ (മോഹിനിയാട്ടം)
20- സിറാജുദ്ദീനും സംഘവും ( പെരണിനൃത്തം) ആർ.എൽ.വി.ആനന്ദൻ, ബദരി ദിവ്യ ഭൂഷൺ (ഭരതനാട്യം),അനുപമ മേനോൻ,കലാമണ്ഡലം പ്രഷീജ ഗോപിനാഥ് (മോഹിനിയാട്ടം) സന്നിധ രാജസാഗി (കുച്ചുപ്പുടി),സദനം റഷീദ് (കേരളനടനം)
21 മഹാപത്ര മഹാരിനൃത്തവും ഡോ.രതീഷ് ബാബു,ഷഫീകുദ്ദീൻ, ഷബന എന്നിവർ ഭരതനാട്യവും ദീപ കർത്ത കഥക്കും ഡോ.ചിന്ത രവി ബാലകൃഷ്ണ കുച്ചിപ്പുടിയും കലാമണ്ഡലം ശ്രീജ.ആർ.കൃഷ്ണൻ മോഹിനിയാട്ടവും ഡോ.മോനിഷ ദേവി സാത്രിയയും അവതരിപ്പിക്കും.
നർത്തകരുടെയും കലാസ്വാദകരുടെയും പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ത്രിഭംഗി ഉത്തര, ദക്ഷിണ നൃത്തോത്സവങ്ങൾ കലാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടി. മുടങ്ങാതെ നൃത്തോത്സവം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.
കരിവെള്ളൂർ മുരളി
അക്കാഡമി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |