കൊല്ലം: നഗരത്തിലെ ആരാധനാ മഠത്തിൽ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ. തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
കഴിഞ്ഞ മൂന്നുവർഷമായി മേരി സ്‌കൊളാസ്റ്റിക്ക കൊല്ലത്തെ ആരാധനാലയത്തിലെ അന്തേവാസിയാണ്. ബന്ധുക്കൾ അടുത്തിടെ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു കന്യാസ്ത്രീയെന്നാണ് ആത്മഹത്യാക്കുറിപ്പ് നൽകുന്ന സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |