കൊച്ചി: വടുതല ഡോൺ ബോസ്‌കോ യുവജന കേന്ദ്രം അംഗങ്ങളുടെ സംയുക്ത സമ്മേളനവും ഓണാഘോഷവും ഗാനരചയിതാവ് ചിറ്റൂർ ഗോപി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ഗിൽട്ടൻ റോഡ്രിഗ്‌സ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് ശാസ്താംകാല, ജനറൽ സെക്രട്ടറി സി.ജെ. ആന്റണി, ജോയിന്റ് ജനറൽ സെക്രട്ടറി ജോണി ജേക്കബ്, ജനറൽ കൺവീനർ ആന്റണി വിബിൻ, ജോയിന്റ് ജനറൽ കൺവീനർ ഫെബിൻ തോമസ് എന്നിവർ സംസാരിച്ചു. പി.എസ്. അനൂജ്, സുജിത് കൊച്ചാപ്പു, വാൾട്ടൻ വാസ്, ജോർജ് വിക്‌സൺ, കൊച്ചുവർക്കി, ജോജി ഗബ്രിയേൽ എന്നിവർ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. വടുതലോത്സവ കൺവീനർമാരെയും നാടൻ കളികളിൽ വിജയികളായവരെയും സ്‌നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |