തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടിയിലെ വിദ്യാർത്ഥി യൂണിയൻ 2024-25 വർഷത്തെ കോളേജ് മാഗസിന്റെ പ്രകാശനവും മൊമന്റോ വിതരണവും നടന്നു. കോളേജ് മാനേജർ എം.കെ ബാവ മാനേജേരിയൽ അഡ്രസ്സും പ്രിൻസിപ്പൽ ഇൻചാർജ് ഡോ. നിസാമുദ്ദീൻ പ്രിൻസിപ്പൽ അഡ്രസ്സും നൽകി. യൂണിയൻ ചെയർമാൻ വി.മുഹമ്മദ് ഷാമിൽ അദ്ധ്യക്ഷത വഹിച്ചു. ന്യൂസ് എഡിറ്റർ വി.എസ്.രഞ്ജിത്ത് ഒപ്പരി മാഗസിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. മാഗസിന്റെ ചീഫ് എഡിറ്ററായ പ്രിൻസിപ്പൽ ഡോ. അസീസ് കെ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ആർട്സ് ക്ലബ് സെക്രട്ടറി പി.കെ.മുഹമ്മദ് ഷെരീഫ്, യൂണിയൻ അഡ്വൈസർ എം.പി.ബാസിം, സ്റ്റാഫ് ക്ലബ് പ്രസിഡന്റ് അബ്ദുൽ സമദ്, സൂപ്രണ്ടന്റ് മുജീബ് റഹ്മാൻ കാരി, മാഗസിൻ കമ്മിറ്റി മെമ്പർ ഷഫീൻ എം.പി തുടങ്ങിയവർ പ്രസംഗിച്ചു.
പ്രകാശനം ചെയ്ത കോളേജ് മാഗസിൻ ഒപ്പരിയുടെ കോപ്പി ന്യൂസ് എഡിറ്റർ രഞ്ജിത്തിൽ നിന്ന് കോളേജ് മാനേജർ എം.കെ.ബാവ ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |