കൊല്ലം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ആവർത്തിച്ചുള്ള പ്രതികരണങ്ങളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. കേരളത്തിന് പുതുതായി എയിംസ് അനുവദിക്കണമെന്നുള്ളത് നാളുകളായുള്ള ആവശ്യമാണ്. നേരത്തെ കേന്ദ്രസർക്കാർ പുതുതായി 22 എയിംസുകൾക്ക് അംഗീകാരം നൽകിയിരുന്നെങ്കിലും അപ്പോഴും കേന്ദ്രം കേരളത്തെ തഴഞ്ഞു. കേരളത്തിലെ എം.പിമാർ വിഷയത്തിൽ തുടർച്ചയായി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ല. കഴിഞ്ഞ സഭാ സമ്മേളന കാലയളവിലും വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതായും എം.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |