കൊല്ലം: കരുനാഗപ്പള്ളി മോഡൽ പോളി ടെക്‌നിക്ക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് ബ്രാഞ്ചിലേക്ക് സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് സായാഹ്ന ബ്രാഞ്ചിലെ ഡിപ്ലോമ കോഴ്‌സിന് ചേരാൻ അവസരം. ഇന്ന് കൂടി polyadmission.org മുഖേനയോ കോളേജിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ റഗുലർ പ്രവേശനത്തിനും ലാറ്ററൽ എന്‍ട്രി സ്‌കീമിലേക്കും ഇന്നുവരെ അപേക്ഷിക്കാം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് അൻപത് ശതമാനം സീറ്റ് സംവരണമുണ്ട്. ഫോൺ: 9447488348, 8547005083.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |