തൃശൂർ: നിവേദനം നൽകിയ സാധു മനുഷ്യനോട് അതൊന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ കവർ തിരിച്ചു നൽകി അതൊന്നും എം.പിയുടെ ജോലിയേ അല്ലെന്ന് പ്രഖ്യാപിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനം പ്രതിഷേധാർഹമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ. ബി.ജെ.പി കൊട്ടിഘോഷിച്ച് നടത്തിയ ഒരു പരിപാടിയിലാണ് നിവേദനം നൽകിയത്. സംഘാടകർ തന്നെ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ ദൃശ്യമുണ്ട്. നിവേദനം വായിച്ചു നോക്കിയാൽ എന്താണ് വിഷയമെന്ന് അറിയാം.
മറ്റ് വകുപ്പുകളിലേക്കും സംസ്ഥാന സർക്കാരിന്റെ ഡിപ്പാർട്ടുമെന്റുകളിലേക്കും നിവേദനം അയച്ചു കൊടുക്കാം. കൊട്ടിഘോഷിച്ച് ഇങ്ങനെ ഒരു പരിപാടി നടത്തിയത് എന്തിനെന്ന് ബി.ജെ.പി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |