ചെന്നൈ: തമിഴ്നാടിന്റെ അധികാരം പിടിക്കാൻ ടി.വി.കെ അദ്ധ്യക്ഷനും സൂപ്പർതാരവുമായ വിജയ് 'ജനകീയ സംഗമ പ്രചാരണ യാത്ര തുടങ്ങിയതിനു പിന്നാലെ, ഡി.എം.കെ അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും ജനസമ്പർക്ക യാത്ര ആരംഭിച്ചു. ഇന്നലെ കൃഷ്ണഗിരിയിൽ നിന്നായിരുന്നു തുടക്കം. നിരത്തുകളിൽ ഇറങ്ങി നടന്ന് ജനത്തെ നേരിട്ട് കാണുന്ന പരിപാടിയാണിത്. യുവജന സമ്പർക്ക യാത്ര ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തുന്ന കാര്യവും ഡി.എം.കെ നേതൃത്വം ആലോചിക്കുന്നുണ്ട്.
കൃഷ്ണഗിരി ജില്ലയിൽ 2884.93 കോടി ചെലവിൽ 193 പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതു കൂടാതെ പുതിയ പദ്ധതികളും ഇന്നലെ ആരംഭിച്ചു. ''ആൾക്കൂട്ടത്തിന്റെ വില കുറഞ്ഞ രാഷ്ട്രീയത്തെ 2026 ലും തോൽപ്പിക്കും. തമിഴ്നാട് നമ്പർ വൺ നാടായി തല ഉയർത്തും''- വിജയിനെ ലക്ഷ്യമിട്ട് സ്റ്റാലിൻ പറഞ്ഞു. വിജയ് യാത്ര തുടങ്ങും മുമ്പ്, അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി രാഷ്ട്രീയ പ്രചാരണയാത്ര തുടങ്ങിയിരുന്നു. എല്ലാ മണ്ഡലങ്ങളിലും എടപ്പാടി എത്തും. കഴിഞ്ഞ ദിവസം സുളൂർ, അവിസാസി മണ്ഡലങ്ങളിൽ നടത്തിയ യാത്രയിൽ വൻജനാവലി എത്തിയിരുന്നു.
വാരാന്തങ്ങളിൽ തമിഴ്നാട്ടിലെ 38 ജില്ലകളിലൂടേയും കടന്നുപോകുന്ന വിജയ് പര്യടനം ഡിസംബർ 20 വരെ നീളും. ജനത്തിരിക്ക് കാരണം പേരമ്പല്ലൂർ ജില്ലയിലെ പര്യടനം നടത്താനായില്ല. വലിയ ആൾക്കൂട്ടം വിജയ് യുടെ പരിപാടികളിൽ എത്തുന്നതിനെതിരെ. കക്ഷിരാഷ്ട്രീയ ഭേദമെന്യേ നേതാക്കൾ രംഗത്തെത്തിയിരുന്നു.
സ്റ്റാലിന്
മറുപടി
ആളെക്കൂട്ടി ബഹളം വച്ച് ജനജീവിതം തടസ്സപ്പെടുത്തുന്ന പ്രസ്ഥാനമല്ല ഡി.എം.കെ എന്നായിരുന്നു എം.കെ. സ്റ്റാലിന്റെ പ്രതികരണം. വിജയ് പുറത്തിറങ്ങില്ലെന്ന നുണക്കഥകൾ പ്രചരിപ്പിച്ചവർ ഇപ്പോൾ വിലപിക്കുകയാണെന്നാണ് അതിന് വിജയ് നൽകിയ മറുപടി. ഡി.എം.കെ സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിജയ് തുറന്ന കത്തയച്ചു.
എം.ജി.ആർ രാഷ്ട്രീയ നിരക്ഷരനെന്നും ഗ്ലാമറിനോട് മാത്രം താത്‌പര്യം ഉള്ളയാളെന്നും ഡി.എം.കെ അധിക്ഷേപിച്ചതായി വിജയ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |